ഇസ്ലാമാബാദ്: ഭീകരസംഘടനായ ഐ.എസ്. പാകിസ്താനില്‍ ചുവടുറപ്പിക്കുന്നതായി സുരക്ഷാറിപ്പോര്ട്ട്. രാജ്യത്ത് ഇവരുടെ സാന്നിധ്യമില്ലെന്ന പാകിസ്താന് സര്‍ക്കാരിന്റെ വാദം തള്ളി പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസാ(പി.ഐ.പി.എസ്)ണു സ്പെഷല്‍ റിപ്പോര്‍ട്ട് 2017 എന്ന പേരില്‍ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
വടക്കന്‍ സിന്ധിലും ബലൂചിസ്ഥാനിലും ഐ.എസ്. സജീവമാണെന്നു റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞവര്‍ഷം രണ്ടു ചൈനാക്കാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഐ.എസാണെന്നു "ഡോണ്ന്യൂസ്" റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബലൂചിസ്ഥാനില്‍ പല ആക്രമണം നടത്തിയെന്ന് ഐ.എസ് അവകാശപ്പെട്ടിരുന്നെങ്കിലും ഭരണകൂടം ഇതു നിഷേധിച്ചിരുന്നു.
ആറ് ആക്രമണങ്ങളിലായി 153 പേരെ ഈ ഭീകരര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തെഹരിക്-ഇ-താലിബാന്, ജമാത്തുള്‍ അഹ്റാര്‍ എന്നിവയും സമാനലക്ഷ്യമുള്ള ഭീകരരുമാണ് 58 ശതമാനം ആക്രമണവും നടത്തുന്നത്.
മുന്‍ വര്‍ഷത്തേക്കാള്‍ പതിനാറു ശതമാനത്തിന്റെ കുറവുണ്ടെങ്കിലും കഴിഞ്ഞവര്‍ഷം പാകിസ്താനില്‍ 370 ഭീകരാക്രമണമുണ്ടായി.
815 പേര് കൊലപ്പെടുകയും 1,736 േപര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
പാകിസ്താനില്‍ ഇപ്പോഴും
ഭീകരതാവളം: സി.ഐ.എ.
വാഷിങ്ടണ്‍: പാകിസ്താന് ഭീകരര്‍ക്കു സുരക്ഷിത താവളങ്ങളൊരുക്കുന്നതു തുടരുകയാണെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. പറഞ്ഞു.
ഇതു തീര്‍ത്തും അസ്വീകാര്യമാണെന്ന് പാകിസ്താനെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും സി.ഐ.എ. മേധാവി മൈക് പോംപിയോ പറഞ്ഞു.
ഭീകരര്‍ക്കു താവളമൊരുക്കുന്ന പാകിസ്താനെ സഹായിക്കില്ലെന്നു വ്യക്തമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 200 കോടി ഡോളര്‍ ധനസഹായം പിടിച്ചുവച്ചതിനു പിന്നാലെയാണ് സി.ഐ.എ. മേധാവി നിലപാടറിയിച്ചത്.