Tuesday, January 09, 2018 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.08 AM

പുകവലി ഒഴിവാക്കാന്‍ ആഹ്വാനംചെയ്‌ത് മാള്‍ബറോ സിഗരറ്റ്‌ പിന്‍വാങ്ങി

uploads/news/2018/01/181815/2.jpg

ലണ്ടന്‍: പുകവലിയില്ലാത്ത സമൂഹത്തിന്‌ ആഹ്വാനം ചെയ്‌ത്‌ മാള്‍ബറോ സിഗരറ്റ്‌ വിപണിവിട്ടു. സിഗരറ്റ്‌ നിര്‍മാണം അവസാനിപ്പിക്കുകയാണെന്നു ഫിലിപ്‌ മോറീസ്‌ ഇന്റര്‍നാഷണല്‍ (പി.എം.ഐ) അറിയിച്ചു. ഇനി ഇ-സിഗരറ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണു കമ്പനിയുടെ തീരുമാനം.
മാള്‍ബറോ, പാര്‍ലമെന്റ്‌, ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്‌ജസ്‌ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉല്‍പാദനമാണു പി.എം.ഐ. അവസാനിപ്പിക്കുന്നത്‌. സിഗരറ്റ്‌ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്‌ത്‌ പുതുവര്‍ഷ പ്രതിജ്‌ഞയായി ബ്രിട്ടനിലെ ദിനപത്രങ്ങളില്‍ കമ്പനി പരസ്യം നല്‍കിയിരുന്നു.
ഒരുകാലത്ത്‌ മലയാളിയുടെ ആഡംബര ചിഹ്‌നങ്ങളില്‍ ഒന്നായിരുന്നു മാള്‍ബറോ സിഗരറ്റ്‌. ആരോഗ്യസംരക്ഷണം കണക്കിലെടുത്ത്‌ ഉപയോക്‌താക്കളെ ഇ സിഗരറ്റ്‌ രംഗത്തേക്ക്‌ ആകര്‍ഷിക്കാമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
ലോകമെമ്പാടുമായി 180 രാജ്യങ്ങളില്‍ പി.എം.ഐയുടെ സിഗരറ്റ്‌ വില്‍ക്കുന്നുണ്ട്‌.

Ads by Google
Tuesday 09 Jan 2018 12.08 AM
YOU MAY BE INTERESTED
TRENDING NOW