Tuesday, January 09, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.02 AM

ശ്രീജേഷ്‌ ഹോക്കി ടീമില്‍ തിരിച്ചെത്തി

uploads/news/2018/01/181809/5.jpg

ന്യൂഡല്‍ഹി: മുന്‍ നായകനും ഗോള്‍ കീപ്പറുമായ മലയാളി താരം പി.ആര്‍. ശ്രീജേഷ്‌ ഇന്ത്യന്‍ ഹോക്കി ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍ രാഷ്‌ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണു പ്രഖ്യാപിച്ചത്‌.
പരുക്കിനെ തുടര്‍ന്ന്‌ എട്ടു മാസത്തെ വിശ്രമത്തിനു ശേഷമാണു ശ്രീജേഷ്‌ ഗോള്‍ വലയം കാക്കാനെത്തുന്നത്‌. ബെല്‍ജിയം, ജപ്പാന്‍, ന്യൂസിലന്‍ഡ്‌ എന്നിവരാണ്‌ 17 മുതല്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്‌. മധ്യനിരക്കാരന്‍ മന്‍പ്രീത്‌ സിങ്‌ ആണ്‌ ഇന്ത്യന്‍ നായകന്‍. കൃഷ്‌ണന്‍ ബഹാദൂര്‍ പാഥകാണ്‌ ശ്രീജേഷിനൊപ്പം ടീമില്‍ ഇടംപിടിച്ച ഗോള്‍ കീപ്പര്‍.

Ads by Google
Tuesday 09 Jan 2018 12.02 AM
YOU MAY BE INTERESTED
TRENDING NOW