Thursday, October 18, 2018 Last Updated 17 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.02 AM

സന്തോഷ്‌ ട്രോഫി: രാഹുല്‍ വി. രാജ്‌ നയിക്കും

uploads/news/2018/01/181808/4.jpg

കോഴിക്കോട്‌: സന്തോഷ്‌ ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. നാല്‌ സന്തോഷ്‌ ട്രോഫികളില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ തൃശൂരിന്റെ എസ്‌.ബി.ഐ താരം രാഹുല്‍ വി.രാജാണ്‌ ക്യാപ്‌റ്റന്‍. കഴിഞ്ഞ സന്തോഷ്‌ ട്രോഫിയില്‍ കേരളത്തിനായി കളിച്ച തിരുവനന്തപുരത്തിന്റെ എസ്‌.സീസനാണ്‌ വൈസ്‌ ക്യാപ്‌റ്റന്‍. ഇന്നലെ കോഴിക്കോട്‌ ചേര്‍ന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ യോഗമാണ്‌ ടീമിനെ തിരഞ്ഞെടുത്തത്‌.
മൂന്ന്‌ സ്‌്രെടെക്കര്‍മാരാണ്‌ ടീമിലുള്ളത്‌.സജിത്‌ പൗലോസ്‌ (എസ്‌. ബി.ഐ), വി.കെ അഫ്‌ദല്‍ (മമ്പാട്‌ എം.ഇ.എസ്‌), അനുരാഗ്‌ (അണ്ടര്‍ 21) എന്നിവരാണ്‌ മുന്നേറ്റ നിരയിലെ താരങ്ങള്‍. വി.മിഥുന്‍ (എസ്‌.ബി.ഐ), എസ്‌.ഹജ്‌മല്‍, അഖില്‍ സോമന്‍ (ഇരുവരും കെ.എസ്‌.ഇ.ബി) എന്നിവരാണ്‌ ഗോള്‍കീപ്പര്‍മാര്‍. എസ്‌.ബി.ഐ താരങ്ങളായ എസ്‌ ലിജോ, രാഹുല്‍ വി.രാജ്‌, കേരള പോലീസിന്റെ വിബിന്‍ തോമസ്‌, വി.ജി ശ്രീരാഗ്‌, ഫാറൂഖ്‌ കോളജിന്റെ മുഹമ്മദ്‌ ശരീഫ്‌, ജിയാദ്‌ ഹസന്‍ (എവര്‍ഗ്രീന്‍ മഞ്ചേരി), ജസ്‌റ്റിന്‍ ജോര്‍ജ്‌ (അണ്ടര്‍ 21) എന്നിവരാണ്‌ പ്രതിരോധനിര കാക്കുന്നവര്‍. മിഡ്‌ഫീല്‍ഡിലേക്ക്‌ അണ്ടര്‍ 21 താരങ്ങളായ കെ.പി രാഹുല്‍, വി.എസ്‌ ശ്രീക്കുട്ടന്‍, എം.എസ്‌ ജിതിന്‍ എന്നിവരും എസ്‌.സീസന്‍ (എസ്‌.ബി.ഐ), മുഹമ്മദ്‌ പറക്കോട്ടില്‍ (കെ.എസ്‌.ഇ.ബി), ജി. ജിതിന്‍ (്രെകെസ്‌റ്റ്‌ കോളജ്‌ ഇരിങ്ങാലക്കുട), ബി.എല്‍ ഷംനാസ്‌ (സെന്‍ട്രല്‍ എക്‌സൈസ്‌) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.സതീവന്‍ ബാലനാണ്‌ കോച്ചും ബിജേഷ്‌ ബെന്നി അസിസ്‌റ്റന്‍ കോച്ചുമാണ്‌. അരുണ്‍ എസ്‌ മനോജിനെ ടീം ഫിസിയോയായും സി.സി ആസിഫിനെ ടീം മാനേജരായും നിയമിച്ചു. റിസര്‍വ്വ്‌ താരങ്ങളായി അഞ്ച്‌ പേര്‍ക്ക്‌ കൂടി അവസരം നല്‍കിയിട്ടുണ്ട്‌.
റിസര്‍വ്‌ താരങ്ങള്‍: ഷാഹുല്‍ ഹമീദ്‌ (ഗോള്‍ കീപ്പര്‍), മുഹമ്മദ്‌ നിഷാന്‍ -അണ്ടര്‍ 21 (ഡിഫന്റര്‍), ബിജേഷ്‌ ബാലന്‍, എല്‍ദോസ്‌ സണ്ണി (മിഡ്‌ ഫീല്‍ഡര്‍മാര്‍), അഖില്‍ജിത്ത്‌(സ്‌ട്രൈക്കര്‍).
കോഴിക്കോട്‌നിന്ന്‌ ഇന്ന്‌ കൊച്ചിയിലേക്ക്‌ തിരിക്കുന്ന ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ്വ്‌ ടീം അടക്കം രണ്ട്‌ ടീമുകളുമായി സൗഹൃദ, പരിശീലന മത്സരത്തിന്‌ ശേഷം 14-ന്‌ ബംഗളൂരുവിലേക്ക്‌ തിരിക്കും.തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, അന്‍ഡമാന്‍ നിക്കോബാര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ്‌ ബിയിലാണ്‌ കേരളമുള്ളത്‌.18-ന്‌ ആന്ധ്രപ്രദേശുമായാണ്‌ ആദ്യ മത്സരം. 20ന്‌ ആന്ധമാന്‍ നിക്കോബാറുമായും 22-ന്‌ കരുത്തരായ തമിഴ്‌നാട്‌മായും മാറ്റുരയ്‌ക്കും.അഞ്ച്‌ തവണ സന്തോഷ്‌ ട്രോഫിയില്‍ മുത്തമിട്ട കേരള ടീം എട്ട്‌ തവണ റണ്ണറപ്പായിട്ടുണ്ട്‌.എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളം സന്തോഷ്‌ ട്രോഫി കിരീടം നേടിയിട്ടില്ല. 2004ല്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണ്‌ അവസാനം കിരീടം നേടിയത്‌. വലിയ പ്രതീക്ഷയാണ്‌ ഇത്തവണ ടീമിലുള്ളതെന്ന്‌ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കിരീടം ലക്ഷ്യമിട്ട്‌ തന്നെയാണ്‌ കേരളം ഒരുങ്ങിയിരിക്കുന്നതെന്ന്‌ ക്യാപ്‌റ്റന്‍ രാഹുലും കോച്ച്‌ സതീവന്‍ ബാലനും പറഞ്ഞു.

Ads by Google
Tuesday 09 Jan 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW