Thursday, September 20, 2018 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.02 AM

കേപ്‌ ടൗണ്‍ ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ 72 റണ്ണിന്റെ തോല്‍വി

uploads/news/2018/01/181805/1.jpg

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ 72 റണ്ണിന്റെ തോല്‍വി. 64 ഓവറിനിടെ 18 വിക്കറ്റുകള്‍ വീണ മത്സരം സംഭവബഹുലമായിരുന്നു. ഒരു ദിവസം ശേഷിക്കേയാണ്‌ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്‌.
208 റണ്ണിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ 135 റണ്ണിന്‌ ഒതുക്കി. 42 റണ്‍ വഴങ്ങി ആറു വിക്കറ്റെടുത്ത വെര്‍നോണ്‍ ഫിലാന്‍ഡറാണ്‌ ഇന്ത്യയുടെ അന്തകരില്‍ മുഖ്യന്‍. രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു മോര്‍ണി മോര്‍ക്കലും കാഗിസോ റബാഡയും ജയത്തില്‍ തങ്ങളുടെ സംഭാവന നല്‍കി. ജയത്തോടെ മൂന്ന്‌ ടെസ്‌റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിനു മുന്നിലായി.
കുത്തിയുയുരുന്ന ബൗളിങ്ങിനു മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌ നിര കീഴടങ്ങി. 53 പന്തില്‍ 37 റണ്ണെടുത്ത ബൗളിങ്‌ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിനാണ്‌ ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍. ഭുവനേശ്വര്‍ കുമാറും (41 പന്തില്‍ പുറത്താകാതെ 13) അശ്വിനും ക്രീസില്‍ നിന്നപ്പോള്‍ ഇന്ത്യക്കു സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അശ്വിനെ ഫിലാന്‍ഡറിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക്‌ പിടികൂടിയതോടെ ആ പ്രതീക്ഷയും അസ്‌ഥാനത്തായി. മുഹമ്മദ്‌ ഷാമിയും (നാല്‌) ജസ്‌പ്രീത്‌ ബുംറയും (0) വന്നതും പോയതും പെട്ടെന്നായി. 16 റണ്ണെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കി മോര്‍ണി മോര്‍ക്കലാണു തകര്‍ച്ചയ്‌ക്കു തുടക്കമിട്ടത്‌. 13 റണ്ണെടുത്ത മുരളി വിജയിനെ ഫിലാന്‍ഡറും മടങ്ങി. മധ്യനിരക്കാരന്‍ ചേതേശ്വര്‍ പൂജാരയ്‌ക്കും പിടിച്ചു നില്‍ക്കാനായില്ല. 13 പന്തില്‍ നാല്‌ റണ്ണെടുത്ത പൂജാരയെ മോര്‍ക്കല്‍ പുറത്താക്കി. നായകന്‍ വിരാട്‌ കോഹ്ലിക്കും പേസര്‍മാര്‍ക്കു മുന്നില്‍ മുട്ടിടിച്ചു. 40 പന്തില്‍ 28 റണ്ണെടുത്ത കോഹ്ലിയെ ഫിലാന്‍ഡര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇല്ലാത്ത ഷോട്ടിനു പോയ രോഹിത്‌ ശര്‍മ (10) ഫിലാന്‍ഡറിന്റെ പന്തില്‍ ബൗള്‍ഡായി. വൃദ്ധിമാന്‍ സാഹയും (എട്ട്‌) ഹാര്‍ദിക്‌ പാണ്ഡ്യയും (ഒന്ന്‌) റബാഡയ്‌ക്കു കീഴടങ്ങി. പാണ്ഡ്യ ഒന്നാം ഇന്നിങ്‌സില്‍ 93 റണ്ണുമായി തിളങ്ങിയിരുന്നു.
മൂന്നാം ദിവസത്തെ മഴയുടെ തുടര്‍ച്ചയാണു ബാറ്റിങ്‌ ദുഷ്‌കരമാക്കിയത്‌. രണ്ടിന്‌ 65 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ്‌ തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കും തുടരെ വിക്കറ്റ്‌ നഷ്‌ടപ്പെട്ടു. ഒരു റണ്‍ നേടുന്നതിനിടെ അവര്‍ക്ക്‌ ഹാഷിം ആംലയെ (നാല്‌) നഷ്‌ടമായി. നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌ റണ്ണെടുക്കാതെ മടങ്ങി. ക്വിന്റണ്‍ ഡി കോക്ക്‌ (എട്ട്‌), ഫിലാന്‍ഡര്‍ (0) മോര്‍ക്കല്‍ (രണ്ട്‌) എന്നിവരും വേഗത്തില്‍ മടങ്ങി.
എ.ബി.ഡിവിലിയേഴ്‌സ് (35), കേശവ്‌ മഹാരാജ്‌ (15) എന്നിവര്‍ മാത്രമാണു പിടിച്ചുനിന്നത്‌. കന്നി ടെസ്‌റ്റ് കളിക്കുന്ന ജസ്‌പ്രീത്‌ ബുംറയും മുഹമ്മദ്‌ ഷമിയും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു. ഹാര്‍ദിക്‌ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. മികച്ച ബൗളിങ്‌ പുറത്തെടുത്ത ഫിലാന്‍ഡറാണു മത്സരത്തിലെ താരം.

സ്‌കോര്‍ബോര്‍ഡ്‌:

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 209.
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 209.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സ് മര്‍ക്രം സി ഭുവനേശ്വര്‍ ബി പാണ്ഡ്യ 34, ഡീന്‍ എല്‍ഗാര്‍ സി സാഹ ബി പാണ്ഡ്യ 25, റബാഡ സി കോഹ്ലി ബി ഷാമി 5, ആംല സി രോഹിത്‌ ശര്‍മ ബി ഷാമി 4, ഡിവിലിയേഴ്‌സ് സി കുമാര്‍ ബി ബുംറ 35, ഡു പ്ലെസിസ്‌ സി സാഹ ബി ബുംറ 0, ക്വിന്റണ്‍ ഡി കോക്ക്‌ സി സാഹ ബി ബുംറ 8, ഫിലാന്‍ഡര്‍ എല്‍.ബി ഷാമി 0, മഹാരാജ്‌ സി സാഹ ബി കുമാര്‍ 15, മോര്‍ക്കല്‍ സി സാഹ ബി കുമാര്‍ 2, സ്‌റ്റെയിന്‍ നോട്ടൗട്ട്‌ 0. എക്‌സ്ട്രാസ്‌: 2. ആകെ (41.2 ഓവറില്‍) 130 ന്‌ ഓള്‍ഔട്ട്‌. വിക്കറ്റ്‌ വീഴ്‌ച: 1-52, 2-59, 3-66, 4-73, 5-82, 6-92, 7-95, 8-122, 9-130, 10-130. ബൗളിങ്‌: ഭുവനേശ്വര്‍ കുമാര്‍ 11-5-33-2, ജസ്‌പ്രീത്‌ ബുംറ 11.2-1-39-3, മുഹമ്മദ്‌ ഷമി 12-3-28-3, ഹാര്‍ദിക്‌ പാണ്ഡ്യ 6-0-27-2, ആര്‍. അശ്വിന്‍ 1-0-3-0.
ഇന്ത്യ രണ്ടാം ഇന്നിങ്‌സ് - മുരളി വിജയ്‌ സി ഡിവിലിയേഴ്‌സ് ബി ഫിലാന്‍ഡര്‍ 13, ശിഖര്‍ ധവാന്‍ സി സബ്‌ ബി മോര്‍ക്കല്‍ 16, പൂജാര സി ക്വിന്റണ്‍ ബി മോര്‍ക്കല്‍ 4, കോഹ്ലി എല്‍.ബി. ഫിലാന്‍ഡര്‍ 28, രോഹിത്‌ ശര്‍മ ബി ഫിലാന്‍ഡര്‍ 10, സാഹ എല്‍.ബി. റബാഡ 8, പാണ്ഡ്യ സി ഡിവിലിയേഴ്‌സ് ബി റബാഡ 1, അശ്വിന്‍ സി ക്വിന്റണ്‍ ബി ഫിലാന്‍ഡര്‍ 37, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട്‌ 13, ഷാമി സി ഡു പ്ലെസിസ്‌ ബി ഫിലാന്‍ഡര്‍ 4, ബുംറ സി ഡു പ്ലെസിസ്‌ ബി ഫിലാന്‍ഡര്‍ 0. എക്‌സ്ട്രാസ്‌: 1. ആകെ (42.4 ഓവറില്‍) 135 ന്‌ ഓള്‍ഔട്ട്‌. വിക്കറ്റ്‌വീഴ്‌ച: 1-30, 2-30, 3-39, 4-71, 5-76, 6-77, 7-82, 8-131, 9-135,10-135. ബൗളിങ്‌: ഫിലാന്‍ഡര്‍ 15.4-4-42-6, മോര്‍ണി മോര്‍ക്കല്‍ 11-1-39-2, കാഗിസോ റബാഡ 12-2-41-2, കേശവ്‌ മഹാരാജ്‌ 4-1-12-0.

Ads by Google
Tuesday 09 Jan 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW