Tuesday, January 09, 2018 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.02 AM

ഐ ലീഗ്‌: ലജോങിനു ജയം

ഗുവാഹാത്തി: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ഷില്ലോങ്‌ ലജോങ്‌ ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഈസ്‌റ്റ് ബംഗാളിനെ സമനിലയില്‍ കുരുക്കി.
അബ്‌ദുള്ളായ്‌ കോഫി നേടിയ ഗോളിലാണ്‌ ലജോങ്‌ വിജയ വഴിയിലേക്കു തിരിച്ചുവന്നത്‌്. ഒന്‍പതു കളികളില്‍നിന്ന്‌ 14 പോയിന്റ്‌ നേടിയ അവര്‍ നാലാംസ്‌ഥാനത്താണ്‌്. തിലക്‌മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചര്‍ച്ചിലും ഈസ്‌റ്റ് ബംഗാളും ഓരോ ഗോള്‍ വീതമടിച്ചു പിരിഞ്ഞു. ഈസ്‌റ്റ് ബംഗാളിനു വേണ്ടി ജോബി ജസ്‌റ്റിന്‍ 26-ാം മിനിട്ടില്‍ ഗോളടിച്ചു. 75-ാം മിനിട്ടില്‍ മെചാ കോഫിയിലൂടെയാണ്‌ ചര്‍ച്ചില്‍ സമനില പിടിച്ചത്‌.

Ads by Google
Tuesday 09 Jan 2018 12.02 AM
YOU MAY BE INTERESTED
TRENDING NOW