Thursday, June 21, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.00 AM

സിയാല്‍ വഴി യാത്ര ചെയ്‌തത്‌ 96.63 ലക്ഷം യാത്രക്കാര്‍

uploads/news/2018/01/181799/2.jpg

നെടുമ്പാശേരി: കഴിഞ്ഞവര്‍ഷം കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്‌തത്‌ 96.63 ലക്ഷം പേര്‍. സംസ്‌ഥാനത്തെ മൂന്ന്‌ വിമാനത്താവളത്തിലും 1.6 കോടിയോളം പേരാണ്‌ 2017ല്‍ യാത്ര ചെയ്‌തത്‌. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ കൊച്ചി വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം ഒരുകോടി കവിയുമെന്നാണ്‌ പ്രതീക്ഷ.
2016ല്‍ 87.36 ലക്ഷം പേരാണ്‌ കൊച്ചിയിലൂടെ യാത്രചെയ്‌തത്‌. 2017ല്‍ 10.62 ശതമാനം വളര്‍ച്ചയോടെ അത്‌ 96.63 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 45.28 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരാണ്‌. 51.35 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരും. 2016ല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 37.64 ലക്ഷമായിരുന്നു. 20.28 ശതമാനത്തിന്റെ വളര്‍ച്ചയാണ്‌ ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്‌. 2016ല്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണം 49.71 ലക്ഷമായിരുന്നു. 2017ല്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ 3.29 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്‌.
2017ല്‍ മൊത്തം 61,463 ലാന്‍ഡിങ്‌-ടേക്‌ ഓഫുകള്‍ കൊച്ചിവിമാനത്താവളം കൈകാര്യം ചെയ്‌തിരുന്നു. 2017ല്‍ ഇത്‌ 67,590 ആയി ഉയര്‍ന്നു. 10 ശതമാനത്തിന്റെ വര്‍ധനവ്‌. മൊത്തം 24 എയര്‍ലൈനുകളാണ്‌ കൊച്ചിയില്‍ സര്‍വീസ്‌ നടത്തുന്നത്‌. പുതിയവര്‍ഷം രണ്ട്‌ എയര്‍ലൈനുകള്‍ കൂടി എത്തുന്നുണ്ട്‌. ഇതില്‍ കുവൈറ്റില്‍ നിന്നുള്ള ജസീറ എയര്‍ലൈന്‍സ്‌ 18നു സര്‍വീസ്‌ തുടങ്ങും. ബാങ്കോക്കിലേയ്‌ക്ക്‌ നേരിട്ട്‌ സര്‍വീസ്‌ നടത്തുന്ന തായ്‌ ലയണ്‍ എയര്‍ ഫെബ്രുവരി അവസാനത്തോടെ കൊച്ചിയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
ആഭ്യന്തര വിമാനയാത്രയില്‍ രാജ്യം സാക്ഷ്യംവഹിക്കുന്ന വലിയ വളര്‍ച്ച പരിഗണിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ നടത്തുകയാണെന്ന്‌ മാനേജിങ്‌ ഡയറക്‌ടര്‍ വി.ജെ.കുര്യന്‍ പറഞ്ഞു.
ഇന്ത്യയില്‍ പ്രതിവര്‍ഷം പത്തുകോടിയിലേറെപ്പേര്‍ ആഭ്യന്തരമേഖലയില്‍ വിമാനയാത്ര നടത്തുന്നു. ഇരുപത്‌ ശതമാനം വളര്‍ച്ചയെന്നത്‌ അസാധാരണമാണ്‌. നാല്‌ വര്‍ഷം കൊണ്ട്‌ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന സ്‌ഥിതിവിശേഷമാണുള്ളത്‌. അത്യാധുനിക സൗകര്യങ്ങളും മണിക്കൂറില്‍ നാലായിരം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ള പുതിയ ആഭ്യന്തര ടെര്‍മിനല്‍ സിയാല്‍ വികസിപ്പിക്കുന്നത്‌ ഈ വളര്‍ച്ച മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ്‌. 2018 ഏപ്രിലോടെ ഒന്നാം ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ്‌ പ്രതീക്ഷ. കുര്യന്‍ പറഞ്ഞു.
മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തില്‍ ഏഴാം സ്‌ഥാനമാണ്‌ സിയാലിനുള്ളത്‌. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്‌ഥാനവും. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 89.41 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്‌തിരുന്നു. 2017-18ല്‍ ഇത്‌ ഒരുകോടി കവിയുമെന്നാണ്‌ വിലയിരുത്തല്‍.

Ads by Google
Tuesday 09 Jan 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW