Wednesday, July 18, 2018 Last Updated 4 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.00 AM

ബജറ്റില്‍ പ്രതീക്ഷ, വിപണികളില്‍ ഉണര്‍വ്‌

uploads/news/2018/01/181798/1.jpg

മുംെബെ: വാരാദ്യം പുതു ഉയരങ്ങള്‍ താണ്ടി സൂചിക. ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു നിക്ഷേപകര്‍. സെന്‍സെക്‌സ്‌ 198.94 പോയിന്റ്‌ നേട്ടത്തില്‍ 34,352.79ലും നിഫ്‌റ്റി 64.75 പോയിന്റ്‌ ഉയര്‍ന്ന്‌ 10,623.60ലുമാണ്‌ വ്യാപാരം ആരംഭിച്ചത്‌. വിദേശ വിപണികളുടെ പ്രകടനമാണ്‌ നിക്ഷേപകര്‍ക്ക്‌ ആവേശമായത്‌.
ഇരു വിപണികളുടേയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണിപ്പോള്‍. നിഫ്‌റ്റി ആദ്യമായാണ്‌ 10,600 പിന്നിടുന്നത്‌. ബി.എസ്‌.ഇയിലെ 1,255 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 273 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. ഐടി, ടെക്ക്‌, മീഡിയ, ഫാര്‍മ, റിയാലിറ്റി ഓഹരികളാണ്‌ നേട്ടമുണ്ടാക്കിയത്‌.
581.43 കോടിയുടെ ഓഹരികള്‍ വിദേശനിക്ഷേപകര്‍ സ്വന്തമാക്കിയപ്പോള്‍ 243.13 കോടിയുടെ ഓഹരികള്‍ പ്രാദേശിക നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയെന്ന്‌ കണക്കുകള്‍ വ്യക്‌തമാക്കി.

പ്രധാനമായും അഞ്ച്‌ കാരണങ്ങളാണ്‌ വിപണികളുടെ കരുത്തിനാധാരം;

വിദേശ
വിപണികള്‍

അമേരിക്കന്‍ ഓഹരി വിപണിയായ വാള്‍സ്‌ട്രീറ്റ്‌ സൂചികയിലെ നേട്ടം രാജ്യത്തെയും ഏഷ്യയിലെയും വിപണികളില്‍ പ്രതിഫലിച്ചു. റെക്കോഡ്‌ പ്രകടനമാണ്‌ വെള്ളിയാഴ്‌ച സൂചികകളില്‍ (എസ്‌ ആന്‍ഡ്‌ പി, നസ്‌ഡാക്ക്‌) കണ്ടത്‌. മറ്റു വിപണികളായ ജപ്പാന്റെ നിക്കി 0.9 ശതമാനവും െചെനയിലെ ഷാങ്‌ഹായ്‌ കോംപോസിറ്റ്‌ 0.35 ശതമാനവും ദക്ഷിണ കൊറിയിയിലെ കോസ്‌പി 0.66 ശതമാനവും നേട്ടമുണ്ടാക്കി.

മൂന്നാംപാദ
വരുമാനത്തിലെ
ശുഭപ്രതീക്ഷ

കോര്‍പ്പറേറ്റ്‌ കമ്പനികളുടെ വരുമാന കണക്കുകള്‍ പുറത്തുവരാനിരിക്കേ ശുഭ പ്രതീക്ഷയിലാണ്‌ നിക്ഷേപകര്‍. കഴിഞ്ഞ വര്‍ഷത്തെ കമ്പനികളുടെ മികച്ച പ്രകടനവും നോട്ട്‌ നിരോധനവും ജി.എസ്‌.ടിയും മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ രാജ്യം തരണം ചെയ്യുന്നതും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്‌.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌, ഇന്‍ഫോസിസ്‌, ബജാജ്‌ കോര്‍പ്പറേഷന്‍, ഇന്‍ഡസ്‌സിന്‍ഡ്‌ ബാങ്ക്‌ തുടങ്ങിയ കമ്പനികളുടെ വരുമാന കണക്കുകളാണു വരും ദിവസങ്ങളില്‍െ ശ്രദ്ധാകേന്ദ്രം.

വിദേശനിക്ഷേപ
സ്‌ഥാപനങ്ങള്‍

വിദേശനിക്ഷേപകരുടെ തിരിച്ചുവരവു വിപണികള്‍ക്കു കരുത്തേകുന്നുണ്ട്‌. പുതുവര്‍ഷം ഇതുവരെ 1700 കോടി രൂപയുടെ വിദേശനിക്ഷേപം വിപണിയിലെത്തിയിട്ടുണ്ട്‌.
2017 അവസാനം വിദേശ സ്‌ഥാപനങ്ങളുടെ കൊഴിഞ്ഞു പോക്കാണ്‌ വിപണിയില്‍ ദൃശ്യമായിരുന്നത്‌. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ മുതല്‍ ഡിസംബര്‍ വരെ 67,500 കോടിയുടെ നിക്ഷേപങ്ങള്‍ ഇവര്‍ െകെയൊഴിഞ്ഞിരുന്നു.

കേന്ദ്ര ബജറ്റിലെ
പ്രതീക്ഷകള്‍

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റില്‍ വാനോളം പ്രതീക്ഷയാണ്‌ വിപണികള്‍ക്കുള്ളത്‌. ജി.എസ്‌.ടിക്കു ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റ്‌ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്‌.
വിവിധ സംസ്‌ഥാനങ്ങളിലെ ബി.ജെ.പി. സര്‍ക്കാരിന്റെ വിജയം ഓഹരി വിപണികളാണ്‌ കഴിഞ്ഞ വര്‍ഷം ആഘോഷിച്ചത്‌. അടുത്തിടെ ബാങ്കുകള്‍ക്കായി പ്രഖ്യാപിച്ച ഉത്തേജക പക്കേജും വിപണിയില്‍ വന്‍ ചലനമുണ്ടാക്കി.

ഓഹരികളുടെ
പ്രകടനം

കഴിഞ്ഞ കുറച്ചു കാലമായി മിക്ക ഓഹരികളും മികച്ച പ്രകടനമാണു കാഴ്‌ചവയ്‌ക്കുന്നത്‌. ഐ.പി.ഒകളും വിപണികള്‍ക്കു മുതല്‍ക്കൂട്ടാണ്‌.
ഇന്‍ഫോസിസ്‌, ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, എച്ച്‌.ഡി.എഫ്‌.സി, ഐ.ടി.സി, റിലയന്‍സ്‌ ഇന്‍ഡ്‌സ്‌ട്രീസ്‌, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ടി.സി.എസ്‌, ഇന്‍ഡസിന്‍ഡ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌ തുടങ്ങിയ ഓഹരികളുടെ ഇന്നലത്തെ മികച്ച പ്രകടനം തന്നെ ഇതിനു ഉദാഹരണമാണ്‌.

Ads by Google
Tuesday 09 Jan 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW