Tuesday, January 09, 2018 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 11.59 PM

വിദേശ ജോലിതട്ടിപ്പ്‌: 21 പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു

uploads/news/2018/01/181797/2.jpg

അടിമാലി: വിദേശത്തു ജോലി വാഗ്‌ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ അറസ്‌റ്റിലായ മുഖ്യപ്രതിയുടെ ഓഫീസിലും വീട്ടിലുമായി നടത്തിയ തെളിവെടുപ്പില്‍ 21 പാസ്‌പോര്‍ട്ടുകളും വ്യാജരേഖയുണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
മുഖ്യപ്രതി പാലക്കാട്‌ ചുരിയോട്‌ ചുണ്ടംപറ്റം വീട്ടില്‍ അബ്‌ദുല്‍ സലാമിന്റെ ബംഗളുരുവിലുള്ള ഓഫീസിലും വീട്ടിലുമാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌. കേരളം, കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളിലുള്ളവരുടേതാണ്‌ പാസ്‌പോര്‍ട്ടുകള്‍. വ്യാജ സ്‌റ്റേറ്റ്‌മെന്റുകളും വിദേശ ജോലിക്കായി വിവിധ സ്‌ഥാപനങ്ങളില്‍ ഹാജരാക്കുന്നതിനുവേണ്ടിയുളള വ്യാജരേഖകള്‍, ഇതിനാവശ്യമായ ലെറ്റര്‍പാഡ്‌, ബാങ്കുകളുടേത്‌ അടക്കമുള്ള സീലുകള്‍ എന്നിവയും പിടിച്ചെടുത്തു. ഇവയൊക്കെ അറിയപ്പെടുന്ന സ്‌ഥാപനങ്ങളുടെ പേരില്‍ നിര്‍മിച്ചവയാണ്‌. ഇയാള്‍ അഭിഭാഷകനല്ലെന്നും തെളിഞ്ഞതായും പോലീസ്‌ പറഞ്ഞു. ഓഫീസിലെത്തുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതിനു നിരവധി നിയമ പുസ്‌തകങ്ങള്‍ റാക്കുകളില്‍ ശേഖരിച്ചിരുന്നു. എസ്‌.ഐ: സന്തോഷ്‌ സജീവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.
തമിഴ്‌നാട്‌ ബാര്‍ കൗണ്‍സില്‍ നല്‍കിയ രേഖ പരിശോധിച്ചപ്പോള്‍ അബ്‌ദുള്‍ സലാം പറഞ്ഞ അഭിഭാഷക എന്‍റോള്‍ നമ്പര്‍ പ്രകാരം രവി കണ്ണന്‍ എന്നയാളുടെ പേരിലാണ്‌ രേഖയെന്ന്‌ കണ്ടെത്തി. ദയാനന്ദ്‌ കോളജില്‍നിന്നു ബിരുദം നേടിെയന്ന അവകാശവാദവും തെറ്റാണെന്നു കണ്ടെത്തി.
വിസ ഇടപാടുമായി ബന്ധപ്പെട്ട്‌ ആശുപത്രി ഉടമ ഇരുമ്പുപാലം കീപ്പുറത്ത്‌ അഷ്‌റഫ്‌(42), ആലുവ പോലീസ്‌ സ്‌റ്റേഷന്‌ സമീപം താമസിക്കുന്ന പറമ്പില്‍ വീട്ടില്‍ മുന്‍ വൈദികന്‍ നോബിപോള്‍ (41) എന്നിവര്‍ ഇയാള്‍ക്ക്‌ പണം നല്‍കിയതായും തെളിഞ്ഞു. ഇവര്‍ ഇടപാടുകാരില്‍ നിന്ന്‌ 50,000 രൂപമുതല്‍ 6 ലക്ഷം രൂപവരെ വാങ്ങിയെങ്കിലും അബ്‌ദുല്‍ സലാമിന്‌ നല്‍കിയിരുന്നത്‌ 25,000 മുതല്‍ 75,000 രൂപവരെയാണ്‌.
ബംഗളുരു ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണാഫൈഡ്‌ ട്രസ്‌റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാനാണ്‌ അബ്‌ദുള്‍ സലാം. ഈ സ്‌ഥാപനത്തിന്റെ മറവിലാണ്‌ ഈ തട്ടിപ്പുകള്‍ നടന്നിരുന്നത്‌. തമിഴ്‌നാട്‌ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അബ്‌ദുള്‍ സലാം 2016 ലാണ്‌ സ്‌ഥാപനം തുടങ്ങിയത്‌. സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിയെ കണ്ടെത്താനുളള ശ്രമം അടിമാലി പോലീസ്‌ ഊര്‍ജിതമാക്കി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ക്കെതിരെ 17 കേസുകളുണ്ട്‌. നൂറ്റി അന്‍പതോളംപേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തത്‌ സംബന്ധിച്ചാണു കേസ്‌. പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കി വീണ്ടും ദേവികുളം സബ്‌ ജയിലിലേക്ക്‌ അയച്ചു.

Ads by Google
Monday 08 Jan 2018 11.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW