Monday, July 02, 2018 Last Updated 17 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 08.59 PM

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുത്തന്‍ നിറത്തില്‍ എത്തുന്നു

royal enfield, himalayan spotted

റോയല്‍ എന്‍ഫീല്‍ഡ് അഡ്വഞ്ചര്‍ സെഗ്മെന്റില്‍ അവതരിപ്പിച്ച ഹിമാലയന് ജനങ്ങള്‍ക്ക് ഇടയില്‍ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അതേസമയം, ചാസിയില്‍ വിള്ളല്‍ വീഴുന്നതുപോലെ ഒരുപാട് പരാതികള്‍ ഉപഭോക്താക്കളില്‍ നിന്നും വന്നതോടെ ഹിമാലയന് ലഭിച്ചിരുന്ന പ്രചാരത്തില്‍ ഇടിവ് സംഭവിച്ചു. ഇത് പരിഹരിക്കാനായി കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ നിന്നും ഫ്യുവല്‍ ഇഞ്ചക്റ്റഡ് പതിപ്പിലേക്ക് ഹിമാലയനെ പരിവര്‍ത്തനം ചെയ്തു. അങ്ങനെ മുന്‍പ് നിലനിന്നിരുന്ന സ്വീകാര്യത തിരിച്ച്പിടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് സാധിച്ചു.

ഇപ്പോഴിതാ കമ്പനി പുത്തന്‍ കളര്‍ സ്‌കീമിലുള്ള ഹിമാലയനെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. സ്‌നോ, ഗ്രാഫേറ്റ് നിറങ്ങളിലാണ് പുതിയ ഹിമാലയന്റെ വരവ്. ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍ നിന്നാണ് കമ്പനിയുടെ പുതിയ നീക്കത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഫെബ്രുവരിയോടെ പുതിയ ഹിമാലയനെ വിപണിയിലവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എന്‍ജിന്‍ മുഖത്ത് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. 24.5 ബിഎച്ച്പിയും 32 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 411 സിസി സിംഗിള്‍ -സിലിണ്ടര്‍ ഫോര്‍-സ്‌ട്രോക്ക് എയര്‍-കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എന്‍ജിന്‍ തന്നെയാണ് പുതിയ ഹിമാലയനിലേയും പവര്‍ ഹൗസ്. 5 സ്പീഡ് ഗിയര്‍ബോക്‌സ് ചക്രങ്ങളിലേക്ക് പവര്‍ എത്തിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW