Tuesday, December 11, 2018 Last Updated 42 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 07.57 PM

പഴി കേട്ട് മടങ്ങിയെത്തിയ അനുഷ്‌കയ്ക്ക് സര്‍പ്രൈസ് ഒരുക്കി ഷാരൂഖ് ഖാന്‍: സെറ്റിലൊരുക്കിയ ഷാരൂഖിന്റെ ആ സര്‍പ്രൈസ് ഇതായിരുന്നു

 Anushka Sharma,  Shah Rukh Khan

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും വിവാഹവും, വിവാഹ വിരുന്നുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. മികച്ച ഫോം തുടര്‍ന്ന കോഹ്‌ലിക്കു ദക്ഷിണാഫ്രിക്കയില്‍ കാലിടറിയതോടെ ആ പഴി മുഴുവന്‍ സോഷ്യല്‍ മീഡിയ ചാര്‍ത്തി നല്‍കിയത് അനുഷ്‌കയുടെ ചുമലിലായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം ഗാലറിയില്‍ ഇരുന്ന് കളി കണ്ടതിനു ശേഷം ഞായറാഴ്ച രാവിലെയാണ് അനുഷ്‌ക മുംബൈയില്‍ പറന്നിറങ്ങിയത്. സിനിമയുടെ സെറ്റിലേയ്ക്കാണ് അനുഷ്‌ക എത്തിയത്. ഡ്രസിങ് റൂമിലേയ്ക്ക് കയറിയ അനുഷ്‌കയെ കാത്തിരുന്നത് ലാവന്‍ഡര്‍ നിറത്തിലെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച് അവയ്ക്കിടയില്‍വിരുഷ്‌കയുടെ ഫോട്ടോയുമുള്ള മനോഹര സമ്മാനമായിരുന്നു.

 Anushka Sharma,  Shah Rukh Khan

സീറോ സിനിമയുടെ സെറ്റിലേയ്ക്ക് എത്തിയ അനുഷ്‌കയ്ക്കാണ് ഷാരൂഖ് ഉള്‍പ്പെടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സര്‍പ്രൈസ് ഒരുക്കിവെച്ചത്. തന്നെ ഞെട്ടിച്ച സര്‍പ്രൈസ് ഇന്‍സ്റ്റഗ്രാമിലൂടെ അനുഷ്‌ക പങ്കുവെച്ച് നന്ദിയും പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW