Thursday, October 18, 2018 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 07.21 PM

വീപ്പക്കുള്ളിലെ മൃതദേഹം 30 വയസിനടുത്ത പ്രായമുള്ള യുവതിയുടേത്, മൃതദേഹത്തില്‍ ഉള്ളത് അല്‍പ്പ വസ്ത്രം മാത്രം, കാലുകള്‍ കൂട്ടി കെട്ടിയനിലയില്‍: പ്രാഥമിക നിഗമനം ഇങ്ങനെ

uploads/news/2018/01/181782/ddddd.jpg

കൊച്ചി കുമ്പളത്തു കായലില്‍ വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നെട്ടൂരില്‍ യുവാവിനെ ശ്വാസം മുട്ടിച്ച കൊലപ്പെടുത്തിയ കേസില്‍ ഒരു തുമ്പും ഇല്ലാതെ പോലീസ് നട്ടം തിരിയുമ്പോഴാണു ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകം കൂടി പുറത്തു വരുന്നത്.

വീപ്പയിലെ മൃതദേഹം യുവതിയുടേതാണെന്നാണു നിഗമനം. 30 വയസിനടുത്താണു പ്രായം എന്നാണു പ്രാഥമിക നിഗമനം. മൃതദേഹത്തിലുള്ളത് അല്‍പ്പവസ്ത്രം മാത്രമാണ്. കാലുകള്‍ കൂട്ടി കെട്ടിയ നിലയിലാണെന്നാണു പോലീസ് നിഗമനം. കുമ്പളം കായലിന്റെ കരയില്‍ കയറ്റി വച്ച വീപ്പയിലാണു മൃതദേഹം കണ്ടത്. കോണ്‍ക്രിറ്റ് ചെയ്ത് ഉറപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

വീപ്പ കായലില്‍ കിടക്കുമ്പോള്‍ എണ്ണമയം കലര്‍ന്ന ദ്രാവകം കായലില്‍ പടരുന്നതു കണ്ട മത്സ്യ തൊഴിലാളികള്‍ ഈ വിവരം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു വീപ്പയിലെ കോണ്‍ക്രീറ്റില്‍ ദുരുഹത എന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിരുന്നു. വാര്‍ത്തയ്ക്കു പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണു കോണ്‍ക്രിറ്റിനുള്ളില്‍ മൃതദേഹം കണ്ടത്. വീപ്പമുറിച്ചു കോണ്‍ക്രിറ്റ് പൊട്ടിച്ചു മൃതദേഹം പുറത്തെടുത്തു പോസ്്റ്റ്‌മോര്‍ട്ടം നടത്തി.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 07.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW