കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ കൊച്ചിയില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. ഡല്‍ഹി സ്വദേശികളായ സോണിയ, ജിഷ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഡല്‍ഹി സ്വദേശിയുടെ നേതൃത്വത്തില്‍ പുല്ലേപ്പടി കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലുള്ളവരാണ് പിടിയിലായത്.
ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ വഴി സംഘത്തിന്റെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ച് അതിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീകളുടെ ചിത്രങ്ങളും മുറിയുടെ വിവരങ്ങളും കൈമാറിയാണ് ഇടപാട് നടത്തിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.