Wednesday, April 11, 2018 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 06.28 PM

പുതുതലമുറയെ ലക്ഷ്യം വച്ച് മാരുതിയുടെ ചെറു എസ്‌യുവി എത്തുന്നു

maruti, future s, compact suv

പുതുതലമുറയെ ലക്ഷ്യം വച്ച് മാരുതി സുസൂക്കി കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റുമായി വിപണിയില്‍ എത്തുന്നു. ഇതിന്റെ ചിത്രങ്ങള്‍ മാരുതി പുറത്തുവിടുകയും ചെയ്തു. അടുത്ത മാസം നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ കമ്പനി വാഹനത്തെ പ്രദര്‍ശിപ്പിക്കും.

ചെറു എസ്‌യുവി സെഗ്‌മെന്റിലേക്കായിരിക്കും മാരുതിയുടെ ഈ പുതിയ കാര്‍ എത്തുക. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന ബോക്‌സ് കണ്‍സെപ്റ്റിലുള്ള ഡിസൈന്‍, മസ്‌കുലറായ ബോഡി ഇതൊക്കെയായിരിക്കും വാഹനത്തിന്റെ പ്രത്യേകത.

2019-ല്‍ വാഹനത്തെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യം വെച്ചിരിക്കുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ അതോടൊപ്പം തന്നെ മാരുതി തന്നെ വികസിപ്പിച്ച 1.5 ലീറ്റര്‍ ഡീസല്‍ എഞ്ചിനിലുമാകും വാഹനം നിരത്തില്‍ എത്തുന്നത്.

Ads by Google
TRENDING NOW