Saturday, January 19, 2019 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 05.40 PM

മറന്നുവച്ച മൊബൈല്‍ ഫോണ്‍ മേലുദ്യോഗസ്ഥനു കൈമാറിയ ശുചികരണ തൊഴിലാളി മാതൃകയായി: എന്നാല്‍ ആരും അറിയാതെ അയാള്‍ ചെയ്തത് കൊടും ചതിയായിരുന്നു: ആ സംഭവം ഇങ്ങനെ

uploads/news/2018/01/181768/mobile.jpg

ലെബനനിലേയ്ക്കുള്ള യാത്രക്കിടയില്‍ അംഗോള- ദുബായ് വിമാനത്തില്‍ വച്ചു യുവതി തന്റെ ഫോണ്‍ മറന്നു വച്ചു. എന്നാല്‍ വിമാനം വൃത്തിയാക്കുന്നതിനിടയില്‍ ശുചികരണ തൊഴിലാളിക്ക് ഈ ഫോണ്‍ ലഭിക്കുകയായിരുന്നു. വിമാനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ഇയാള്‍ ഈ ഫോണ്‍ കൈാമറി. ഇതോടെ ശുചികരണ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

എന്നാല്‍ ഫോണ്‍ കൈമാറുന്നതിനു മുമ്പ് ഫോണില്‍ നിന്നു മെമ്മറിക്കാര്‍ഡ് ഊരിയെടുത്ത ശേഷമായിരുന്നു ഇയാള്‍ ഫോണ്‍ തിരിച്ചു നല്‍കിയത്. ദുബായ് വിമാന അധികൃതര്‍ യുവതിയുടെ ഫോണ്‍ ലെബനിനിലേയ്ക്ക് അയച്ചു കൊടുത്തു. ഫോണ്‍ കിട്ടിയപ്പോള്‍ മെമ്മറി കാര്‍ഡ് നഷ്ട്ടമായ വിവരം യുവതി ശ്രദ്ധിച്ചിരുന്നു.

ദിവസങ്ങള്‍ക്കു ശേഷം ഒരു സുഹൃത്തു വിളിച്ചു പറഞ്ഞപ്പോഴാണു തന്റെ ഫോട്ടോ മറ്റൊരാള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന വിവരം ഇവര്‍ അറിഞ്ഞത്. യുവതിയുടെ ഫോട്ടോ തന്റെ ഫേസ്ബുക്ക് ലൈക്ക് കൂട്ടാനായി ഇയാള്‍ ഉപയോഗിക്കുകയായിരുന്നു. പിന്നീട് യുവതി ദുബായി വിമാനത്താവളത്തില്‍ എത്തി കേസ് കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 28 വയസുള്ള പാക്ക് പൗരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 05.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW