Friday, June 14, 2019 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 03.41 PM

മഞ്ഞുകാലത്തെ ആരോഗ്യപ്രശ്‌നങ്ങളും സൗന്ദര്യ സംരക്ഷണവും

uploads/news/2018/01/181740/beauty080118b.jpg

മഴയും വെയിലും കഴിഞ്ഞ് വരുന്ന മഞ്ഞുകാലം സുഖപ്രദമായ കാലാവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. കടുത്ത കാലാവസ്ഥാ മാറ്റമാണ് മഞ്ഞുകാലത്തുണ്ടാകുന്നത്. എന്നാല്‍ ശരീരത്തിനിത് വിശ്രമകാലമല്ല. പ്രത്യേകിച്ച് ആരോഗ്യകാര്യത്തില്‍ സ്ത്രീകള്‍ ശ്രദ്ധ നല്‍കേണ്ട സമയമാണിത്.

അകറ്റാം രോഗങ്ങളെ


ശൈത്യം അസ്വസ്ഥതയായി മാറാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. മഞ്ഞുകാലത്ത് പെട്ടെന്നു പിടിപെടുന്ന രോഗങ്ങളാണ് പനിയും ജലദോഷവും. അതിനാല്‍ തണുപ്പേല്‍ക്കുന്ന സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുക.

വ്യായാമം


മടി മാറ്റി വച്ച് ചിട്ടയായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ലളിതമായാണെങ്കിലും കൃത്യമായി വ്യായാമം ചെയ്യണം. പരിശീലകന്റെ സഹായത്തോടെ യോഗ ചെയ്യുന്നതും നല്ലതാണ്.

ഭക്ഷണം


ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടുന്നതും തണുപ്പുകാലത്തിന്റെ പ്രത്യേകതയാണ്. അത് ഒഴിവാക്കി ആഹാരം നിയന്ത്രിക്കണം. മാംസാഹാരങ്ങളുടെ അമിത ഉപയോഗം രോഗം വിളിച്ചുവരുത്തും.

സസ്യാഹാരങ്ങളാണ് തണുപ്പുകാലത്ത് ഏറ്റവും നല്ലത്. മധുരക്കിഴങ്ങ്, പച്ചിലക്കറികള്‍, ബീറ്റ്‌റൂട്ട്, വാഴപ്പഴം, ഇഞ്ചി എന്നിവ ആഹാരത്തിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

ശരീരഭാരം


കൃത്യമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനുമൊപ്പം ശരീരഭാരം ആനുപാതികമായി നിലനിര്‍ത്തേണ്ടതുണ്ട്. സ്ത്രീകളുടെ ശരീരഭാരത്തില്‍ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ശാരീരിക വിഷമതകള്‍ക്ക് വഴിയൊരുക്കും. അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

ആര്‍ത്തവവും മഞ്ഞുകാലവും


സ്ത്രീകള്‍ ഏറ്റവുമധികം ശ്രദ്ധകൊടുക്കേണ്ടത് ആര്‍ത്തവ സമയത്താണ്. ഈ സമയത്ത് പൊതുവേ ദാഹം കുറവായിരിക്കും. എന്നാല്‍ ആര്‍ത്തവം ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്നതിനാല്‍ നന്നായി വെള്ളം കുടിക്കണം. തണുത്ത കാലാവസ്ഥയില്‍ ആര്‍ത്തവം, മാനസികാവസ്ഥയെയും ശാരീരികാവസ്ഥയെയും ബുദ്ധിമുട്ടിപ്പിക്കും.
uploads/news/2018/01/181740/beauty080118a.jpg

തലമുടി കൊഴിയുന്ന കാലം


ഈ സമയത്ത് തലമുടിയുടെ സംരക്ഷണവും വളരെ അത്യാവശ്യമാണ്. തലമുടി സംരക്ഷിച്ചില്ലെങ്കില്‍ അവ കൂടുതല്‍ കൊഴിയുകയും ഡ്രൈയാവുകയും ചെയ്യും. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും തലമുടിയില്‍ എണ്ണ തേച്ച് കുളിക്കുക.

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലമുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണയുടെ ഉപയോഗം തലമുടി ഡ്രൈ ആകാതെ ബലം നല്‍കാന്‍ സഹായിക്കും. ഷാമ്പൂവിന് പകരം താളി ഉപയോഗിക്കാം. ഉപയോഗിക്കുന്നെങ്കില്‍ തന്നെ മൈല്‍ഡ് ഷാംമ്പൂ തിരഞ്ഞെടുക്കുക.

ചര്‍മ്മ സംരക്ഷണം


തണുപ്പുകാലത്ത് ശരീരത്തിന്റെ ആദ്യ പ്രതികരണം ചര്‍മ്മത്തിലൂടെയാണ്. ഈ കാലാവസ്ഥയില്‍ ത്വക്കിന് എണ്ണമയം നല്‍കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതിനാല്‍ ചര്‍മ്മം വരണ്ടുപോകുന്നു.

ശരീരത്തില്‍ എണ്ണതേച്ച് കുളിക്കുന്നതും സോപ്പിന് പകരം കടലമാവോ പയറുപൊടിയോ ഉപയോഗിക്കുന്നതും ശരീരത്തില്‍ എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കും.

തണുപ്പുകാലത്ത് ഒരു ദിവസം കുളിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു കരുതുന്നവരുണ്ടാകും. എന്നാല്‍ തണുപ്പുകാലത്തും ഒരു നേരമെങ്കിലും നിര്‍ബന്ധമായും കുളിക്കണം. ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. മൈല്‍ഡ് സോപ്പുകളോ മോയ്‌സ്ച്യൂറൈസിങ് സോപ്പുകളോ ഉപയോഗിക്കാം.

കാല്‍പാദം വരണ്ടുകീറുന്നവര്‍ 15 മിനിറ്റ് ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുക. അതിനുശേഷം വൃത്തിയുള്ള തുണികൊണ്ട് കാലുകള്‍ വൃത്തിയാക്കി, പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ശേഷം ക്രീം പുരട്ടി കാലില്‍ തുണി ചുറ്റികെട്ടി വച്ചു കിടന്നുറങ്ങാം.

കൈകളും മുഖവും കൂടുതല്‍ മൃദുവാകാന്‍ നാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്ത മിശ്രിതം കൊണ്ട് സ്‌ക്രബ് ചെയ്താല്‍ മതിയാകും. പാലോ പാല്‍പ്പാടയോ പുരട്ടുന്നത് മുഖത്തെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്നു.

ഭംഗിയുള്ള ചുണ്ടുകള്‍ക്ക്


മഞ്ഞുകാലത്ത് ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതുതന്നെ. മഞ്ഞുകാലത്ത് ചുണ്ടുകള്‍ വളരെപ്പെട്ടെന്ന് പൊട്ടുകയും വരളുകയും ചെയ്യും.

ഇത് തടയുന്നതിന് ലിപ് ബാമുകള്‍ ഉപയോഗിക്കുക. വെണ്ണ അടങ്ങിയിട്ടുള്ള ലിപ് ബാമുകളാണ് കൂടുതല്‍ നല്ലത്. ചുണ്ട് ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. അതു ചുണ്ടിന്റെ വരള്‍ച്ച കൂട്ടുകയേ ളള്ളൂ.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW