Thursday, November 15, 2018 Last Updated 24 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 03.19 PM

ആദ്യം കണ്ടെത്തിയത് വാട്ടര്‍ ടാങ്കില്‍ ഒഴുകി നടക്കുന്ന നിലയില്‍ ഒരാളുടെ മൃതദേഹം; പരിശോധനയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

drowning death
Representational image

എലൂരു: ക്ലാസില്‍ നിന്ന് മുങ്ങിയ നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ച നിലയില്‍. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭോഗപുരം ടാങ്കിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. കോട്ട സായ് (20), ഗമ്മി വിജയ്ശങ്കര്‍ (22), ഹരികൃഷ്ണ രാജു (22), സായ് കിരണ്‍ പരശുറാം (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒഴുകി നടക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. കോളജിലെ ഐഡി കാര്‍ഡില്‍ നിന്നുമാണ് മരിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞത്. എലൂരിലെ രാമചന്ദ്ര മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച നാല് പേരും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW