Friday, April 19, 2019 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 03.16 PM

മക്കള്‍ മിടുക്കരാകാന്‍

''രണ്ടാം ഭാവത്തില്‍ നിന്നാല്‍ നയം, ധനം, വിനയം എന്നിവയുണ്ടാകും. മൂന്നാം ഭാവത്തിലായാല്‍ നിരാശയും ദൈന്യതയും ചഞ്ചല സ്വഭാവമായിരിക്കും. നാലാംഭാവത്തില്‍ നിന്നാല്‍ വിദ്യയും, വാഹനഭാഗ്യവും ശ്രേയസ്സും, ഗണിതപാണ്ഡിത്യവും ഉണ്ടാകും.''
uploads/news/2018/01/181734/joythi080118a.jpg

ജ്യോത്സ്യന്റെ അടുക്കല്‍ വന്ന അമ്മയുടെ പരാതി മകന്‍ മിടുക്കനാണ്. പഠനകാര്യത്തില്‍ മാത്രം ശ്രദ്ധയില്ല. സ്‌കൂളില്‍ പഠിപ്പിക്കുന്നതിനോടൊപ്പം അമ്മയും ആവര്‍ത്തിച്ചു പഠിപ്പിക്കും. അതെല്ലാം കേട്ടിരിക്കും ചോദിക്കുന്നതിനൊക്കെ ഉത്തരം പറയും.

പരീക്ഷ എഴുതി വീട്ടില്‍ വന്നാല്‍ എല്ലാം എഴുതിയെന്നറിയിക്കുകയും ചെയ്യും. പക്ഷേ, പേപ്പര്‍ കിട്ടിയാല്‍ പഠിച്ചതും പഠിപ്പിച്ചതും ഒന്നും അതിലില്ല. മാര്‍ക്ക് വളരെ കുറവ്. അവനെ കണ്ടെടുത്തോളം മനസ്സ് ഒന്നിലും ഉറയ്ക്കുന്നില്ല. ധാരാളം കുട്ടികളുണ്ടിതുപോലെ.

ജാതകത്തില്‍ ബുധന്റെ നിലയോഗം, പാപക്ഷേത്രം ഇതൊക്കെയനുസരിച്ചായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. മാനവരാശിയുടെയും ദേവലോകത്തിന്റേയും സന്ദേശവാഹകനായ ബുധന്‍ ബലവാനായി ജാതകത്തില്‍ നിന്നാല്‍ ഗ്രഹണശേഷി, നിരീക്ഷണ സ്വഭാവം ജ്ഞാനശക്തി, ഓര്‍മ്മശക്തി, ഊഹിക്കാനുള്ള കഴിവ്, യുക്തിബോധം എന്നിങ്ങനെ ബുദ്ധിപരമായി ആ ജാതകന്‍ ഉന്നതിയിലായിരിക്കും.

ജാതകത്തില്‍ ബുധന്‍ നീചാവസ്ഥയിലോ, പാപഗ്രഹയോഗത്തോടെയോ ഒക്കെ നിന്നാല്‍ മനോദൗര്‍ബല്യം, ചഞ്ചലഹൃദയം, ചിന്തകളിലും കര്‍മ്മങ്ങളിലും സ്ഥിരത കാണിക്കാത്ത സ്വഭാവം ഇവയായിരിക്കും ഫലം. അതാണ് വീട്ടില്‍നിന്നെല്ലാം പഠിപ്പിച്ചുവിട്ടാലും സ്ഥിരചിത്തതയോടെ അതെഴുതാനുള്ള കഴിവില്ലാത്തത്.

ഒരു കുട്ടിയുടെ ഓര്‍മ്മശക്തി, ഗ്രഹണശേഷി, ചിന്താശക്തി, ബുദ്ധികൂര്‍മ്മത, വിനയം, വിവേചനശക്തി, വിദ്യാഗുണം തുടങ്ങിയവ യുവരാജനെന്നറിയപ്പെടുന്ന ബുധന്റെ ബലത്തിലൂടെ കണ്ടുപിടിക്കാം. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ സൂര്യന്റെ ഏറ്റവും അടുത്താണ് സ്ഥിതി ചെയ്യുന്നത്.

ബുധന് ഛായാഗ്രഹങ്ങളുടെ ദൃഷ്ടിയോ, യോഗമോ ഉണ്ടെങ്കില്‍ ക്ലേശകരമായ ബുദ്ധിമുട്ടുകളുണ്ടാകാം. അതുപോലെ ബുധനും ശനിയും കൂടി ലഗ്നത്തില്‍ നിന്നാല്‍ വിദ്യയില്ലാത്തവനും പാപങ്ങള്‍ ചെയ്യുന്നവനുമായിത്തീരും. ഭാഗ്യദോഷങ്ങളും ഉണ്ടാകും.

ബുധന്‍ ലഗ്നത്തില്‍ നിന്നാല്‍ സര്‍വ്വഗുണസമ്പന്നനായിരിക്കും. സരസമായി സംസാരിക്കുകയും ചെയ്യും. രണ്ടാം ഭാവത്തില്‍ നിന്നാല്‍ നയം, ധനം, വിനയം എന്നിവയുണ്ടാകും. മൂന്നാം ഭാവത്തിലായാല്‍ നിരാശയും ദൈന്യതയും ചഞ്ചല സ്വഭാവമായിരിക്കും. നാലാംഭാവത്തില്‍ നിന്നാല്‍ വിദ്യയും, വാഹനഭാഗ്യവും ശ്രേയസ്സും, ഗണിതപാണ്ഡിത്യവും ഉണ്ടാകും.

അഞ്ചാംഭാവത്തില്‍ ബുധന്‍ നിന്നാല്‍ സന്താനഭാഗ്യവും വിദ്യാഭിവൃദ്ധിയും സുഖവും സന്തോഷവുമുണ്ടാകും. ആറാംഭാവത്തിലായാല്‍ അലസതയും, കോപം, ഭര്‍ത്സിച്ചുള്ള സംസാരം എന്നിവയുണ്ടാകും. ഏഴാംഭാവത്തില്‍ നിന്നാല്‍ ബുദ്ധിമാനും പണ്ഡിതനും ആയിരിക്കും.

എട്ടാംഭാവത്തിലാണെങ്കില്‍ പ്രശസ്തിയും ആയുരാരോഗ്യവും വര്‍ദ്ധിക്കും. ഒന്‍പതാം ഭാവത്തിലായാല്‍ പരസ്‌നേഹവും ഔദാര്യതയും പ്രകടിപ്പിക്കും. പത്താംഭാവത്തിലായാല്‍ ഏതുകാര്യത്തിനും വിജയം നിശ്ചയം. പതിനൊന്നാം ഭാവത്തിലായാല്‍ ബുദ്ധിയും അഭിമാനവും ഉണ്ടാകും. 12-ാം ഭാവത്തിലായാല്‍ ഗ്രഹണശേഷിയുണ്ടാകും. ഭാവക്ഷേത്രങ്ങള്‍ കൂടിനന്നായാലേ നല്ല ഗുണങ്ങള്‍ ഉണ്ടാവുകയുള്ളൂ.

ചുരുക്കത്തില്‍ കന്നി, ബുധന്റെ ഉച്ചരാശി, മൂലത്രികോണം, സ്വക്ഷേത്രം എന്നിവിടങ്ങളില്‍ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നയാള്‍ ഒരുപാട് ഗുണവിശേഷങ്ങളുള്ളയാളായിരിക്കും. വിശദമാക്കിയാല്‍ മേടം, ചിങ്ങം, കര്‍ക്കടകം, വൃശ്ചികം, മീനം, ധനു എന്നീ രാശികളില്‍ ബുധന്‍ നിന്നാല്‍ അശുഭഫലങ്ങളായിരിക്കും ഫലം. ഇങ്ങനെയൊക്കെയാണെങ്കിലും ഉചിതമായ കര്‍മ്മങ്ങളിലൂടെയും ജപങ്ങളിലൂടെയും ദോഷങ്ങള്‍ കുറയ്ക്കാവുന്നതാണ്.

''ഓം സം സരസ്വതൈ്വ നമഃ'' എന്ന വിദ്യാമന്ത്രം കുട്ടികളെക്കൊണ്ട് ആവര്‍ത്തിച്ചു ജപിപ്പിക്കുക. സദ്ഫലമുണ്ടാകും. അതുപോലെ ദക്ഷിണാമൂര്‍ത്തി മന്ത്രമായ ''ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍ത്തയേ ഹ്രീം നമഃ''

എന്ന മന്ത്രം രണ്ടുനേരവും 108 പ്രാവശ്യം വീതം മൂന്നുമാസം ജപിച്ചാല്‍ മാറ്റങ്ങളുണ്ടായിത്തുടങ്ങും.

ശ്രീകൃഷ്ണഗോപാലമന്ത്രം: ''ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ശാസ്ത്രജ്ഞാന സമൃദ്ധിം മേ ദേഹി ദദാചയ ശ്രീം ഗോപാലമൂര്‍ത്തയേ നമഃ''

ഈ മന്ത്രം തുടര്‍ച്ചയായി ജപിച്ചാല്‍ പഠന താല്പര്യം വര്‍ദ്ധിക്കും. വിദ്യാരാജ ഗോപാലമന്ത്രം നിത്യവും നിശ്ചിത സംഖ്യ ജപിക്കുന്നതും വളരെയേറെ ഗുണങ്ങളുണ്ടാക്കും.

''കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദ മേ
രമാ രമണാ വിശ്വേശ വിദ്യാമാശു
പ്രയശ്ചമേ''
ഇങ്ങനെ മന്ത്രജപത്തിലൂടെയും പരിഹാര പൂജകളിലൂടെയും കുട്ടികളെ മേന്മയിലേക്ക് നയിക്കാം.

കുട്ടികള്‍ പഠിക്കുന്നതിനോടൊപ്പം അവരുടെ മനോവികാരങ്ങളേയും വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സ്വഭാവരൂപീകരണത്തിലും മുതിര്‍ന്നവരെ ബഹുമാനിക്കാനും പ
ഠിപ്പിക്കണം.

കൗമാരത്തില്‍നിന്നും യൗവ്വനത്തിലേക്കു കടക്കുമ്പോള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഒരു മാതാവ് വളരെ ശ്രദ്ധിക്കണം. അങ്ങനെ ഭാവിയുടെ വാഗ്ദാനമായ്
അവര്‍ എത്തട്ടെ.

എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
Monday 08 Jan 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW