Wednesday, August 22, 2018 Last Updated 17 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.22 PM

ലഷ്‌കറെ കമാന്‍ഡറുമായി വേദി പങ്കിട്ട് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ മുഖ്യമന്ത്രി

ഞായറാഴ്ച പെഷാവറിലെ ദിഫ് ഇ പാകിസ്താന്‍ കൗണ്‍സില്‍ പൊതുയോഗത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. 26/11 മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരനായ ഹാഫിസ് സയ്ദിന്റെ ഭാര്യാ സേഹോദരനാണ് മാക്കി. ഈ യോഗത്തില്‍ സയ്ദ് പങ്കെടുക്കുന്നിതിനെ പാകിസ്താനിലെ പഞ്ചാബ് ഭരണകൂടം വിലക്കിയിരുന്നു.
Imran Khan

ഇസ്ലാമാബാദ്: ഭീകരര്‍ക്കുള്ള സഹായത്തിന്റെ പേരില്‍പാകിസ്താനുള്ള സഹായം അമേരിക്ക അവസാനിപ്പിച്ചതിനു പിന്നാലെ പാകിസ്താനിലെ രാഷ്ട്രീയ നേതാക്കള്‍ തീവ്രവാദികളുമായുള്ള ബന്ധം പരസ്യമായി തുടരുന്നു. ഇമ്രാന്‍ ഖാന്റെ ടെക്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ നേതാവും ഖൈബര്‍-പഖ്തുങ്കവ മുഖ്യമന്ത്രിയുമായ പര്‍വേസ് ഖതക് ആണ് കഴിഞ്ഞ ദിവസം ലഷ്‌കറെ ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയുമായി വേദി പങ്കിട്ടത്. പാക് ദിനപത്രമായ 'ദി ഡോണ്‍' ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഞായറാഴ്ച പെഷാവറിലെ ദിഫ് ഇ പാകിസ്താന്‍ കൗണ്‍സില്‍ പൊതുയോഗത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. 26/11 മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരനായ ഹാഫിസ് സയ്ദിന്റെ ഭാര്യാ സേഹോദരനാണ് മാക്കി. ഈ യോഗത്തില്‍ സയ്ദ് പങ്കെടുക്കുന്നിതിനെ പാകിസ്താനിലെ പഞ്ചാബ് ഭരണകൂടം വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് സയ്ദ് ഫോണിലൂടെയാണ് കൗണ്‍സിലിനോട് സംസാരിച്ചത്. ഇന്ത്യയ്ക്കും പാകിസ്താനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് സയ്ദ് അഴിച്ചുവിട്ടത്. ഇരുകക്ഷികളും ചേര്‍ന്ന് പാകിസ്താനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സയ്ദ് പറഞ്ഞു.

ദിഫ് ഇ പാകിസ്താന്‍ കൗണ്‍സിലിനെ ഇമ്രാന്‍ ഖാന്‍ പരസ്യമായി വിമര്‍ശിക്കുമ്പോഴാണ് പാര്‍ട്ടിയിലെ ഒരു നേതാവ് കൗണ്‍സിലിന്റെ ഒരു യോഗത്തില്‍ എത്തുന്നത്. പാകിസ്താനിലെ മത സംഘടനകളെ പ്രീതിപ്പെടുത്തുകയാണ് പര്‍വേസ് ഖതകിന്റെ നീക്കമെന്ന് കരുതുന്നു. നാല്പതോളം തീവ്രമുസ്ലീം സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ദിഫ് ഇ പാകിസ്താന്‍ കൗണ്‍സില്‍. വളരെ യാഥാസ്ഥിതിക നയങ്ങള്‍ സ്വീകരിക്കുന്ന ഇവര്‍ ഇന്ത്യക്കെതിരെ പലപ്പോഴും രംഗത്തുവന്നിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW