Monday, January 08, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.55 PM

ഐശ്വര്യ തന്റെ അമ്മയാണെന്ന് പറഞ്ഞ യുവാവിന് ഈ അസുഖം നേരത്തേയുണ്ടെന്ന് പോലീസ്; ആദ്യ ഇര ഏആര്‍ റഹ്മാന്‍

uploads/news/2018/01/181721/aiswarya.jpg

ഐശ്വര്യ റായ് എന്റെ അമ്മയാണെന്ന വാദവുമായി രംഗത്തെത്തിയ യുവാവിന് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ നേരത്തേയും ഉള്ളതാണെന്ന് റിപ്പോര്‍ട്ട്. വിശാഖപട്ടണം സ്വദേശി സന്ദീപ് കുമാറാണ് ഐശ്വര്യയുടെ മകനാണെന്നും, തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനു മുന്‍പ് താനൊരു ഗായകനാണെന്നും ഏആര്‍ റഹ്മാന്റെ ശിഷ്യനാണെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പലരുടേയും പേരുകള്‍ പറഞ്ഞ് അവരുമായി തനിക്ക് ബന്ധമുണ്ടെന്ന് ഇയാള്‍ പറയാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു ചാനലിന് മുന്നിലെത്തി ഐശ്വര്യ അമ്മയാണെന്ന് പറഞ്ഞതു കൊണ്ടാണ് ഇത്തവണ അത് ശ്രദ്ധിക്കപ്പെട്ടതെന്ന് പോലീസും പറയുന്നു. അതിനാല്‍ ഇയാളുടെ വാക്കുകള്‍ ആരും കണക്കിലെടുത്തിട്ടില്ല.

ഐശ്വര്യ ഒരു പരാതി തന്നാല്‍ ഉടന്‍ ഇയാള്‍ക്കെതിരെ കേസെടുക്കാം എന്ന നിലപാടിലാണ് വിശാഖപട്ടണം പോലീസ്. എന്നാല്‍ ഐശ്വര്യയും ബച്ചന്‍ കുടുംബവും ഇയാളുടെ ആരോപണങ്ങളെ ഗൗനിക്കുക പോലും ചെയ്തിട്ടില്ല. ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണ് സന്ദീപ്. ഇയാള്‍ പഠനത്തില്‍ മിടുക്കനായിരുന്നെന്ന് അടുത്തറിയാവുന്നവര്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ മദ്യത്തിന് അടിമപ്പെടുകയായിരുന്നു.

1988ല്‍ ലണ്ടനില്‍വെച്ച് ഐവിഎഫിലൂടെ ഐശ്വര്യയ്ക്കുണ്ടായ മകനാണ് താനെന്നും, രണ്ടു വയസ്സുവരെ ഐശ്വര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചതെന്നും പിന്നീട് ഒരു ബന്ധുവിനൊപ്പം ആന്ധ്രയിലെ ചോളപുരത്തേയ്ക്ക് പോവുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. അമ്മ ഐശ്വര്യയുടെ കൂടെ താമസിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. 29 വയസ്സാണ് യുവാവിന്റെ പ്രായം, ഐശ്വര്യയ്ക്ക് 44ഉം. അങ്ങനെയെങ്കില്‍ അന്ന് വെറും 15 വയസ്സായിരുന്നു ഐശ്വര്യയ്ക്ക് എന്നതാണ് തമാശ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW