Tuesday, February 20, 2018 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.24 PM

സ്‌കൂട്ടര്‍, ഒരു ബെഡ്‌റൂമുള്ള വീട് ഇതുമാത്രമായിരുന്നു ആഗ്രഹങ്ങള്‍; പക്ഷേ ഇപ്പോള്‍ തലൈവരുടെ ഏറ്റവും വലിയ സ്വപ്നം ഇതാണ്, അത് തനിക്കു വേണ്ടിയല്ലെന്ന് മാത്രം

uploads/news/2018/01/181714/rajanikanth.jpg

സൂപ്പര്‍ സ്റ്റാര്‍ പദവി താരങ്ങളില്‍ പലര്‍ക്കുമുണ്ടെങ്കിലും വികാരമായി മാറുന്നത് വളരെ ചുരുക്കം പേരാണ്. അങ്ങനെ തമിഴ് മണ്ണിന് ആവേശമായി രജനി മാറിയത് ആ ജനങ്ങളുടെ ആരാധന കൊണ്ട് മാത്രമല്ല, സിനിമയ്ക്ക് പുറത്ത് അഭിനയിക്കാത്തതിന് അവര്‍ നല്‍കിയ സ്‌നേഹം കൊണ്ടുമാണ്. സിനിമകള്‍ നിരൂപക പ്രശംസ നേടിയില്ലെങ്കിലും തലൈവര്‍ അന്നും ഇന്നും ഒരേ ആവേശമാണ്. ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ പുതിയ അവതാരമായി രജനി തമിഴ് മണ്ണില്‍ നിറഞ്ഞാടും എന്ന് വ്യക്തമായി കഴിഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം മലേഷ്യയില്‍ ഒരുക്കിയ 'നച്ചത്തിറ വിഴ' എന്ന പരിപാടിയില്‍ പങ്കെടുക്കവേ രജനി സംസാരിച്ചതും സാധാരണക്കാരായ തമിഴ് മക്കള്‍ക്കു വേണ്ടി. 'എന്നെ വാഴവെയ്ത്ത മക്കളെ നല്ലാ വാഴ് വെയ്ക്കണം' അതായത് 'എനിക്ക് ജീവിതം തന്ന മക്കള്‍ക്ക് നല്ല ജീവിതം നല്‍കണം'. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു സ്‌കൂട്ടര്‍ വാങ്ങണമെന്നും, ഒരു ബെഡ്‌റൂമുള്ള വീട് വെയ്ക്കണമെന്നുമായിരുന്നുവെന്നും തലൈവര്‍ ഓര്‍ത്തു.

നടികര്‍ സംഘത്തിന്റെ പരിപാടിയില്‍ കമല്‍ ഹാസ്സനും പങ്കെടുത്തിരുന്നു. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം രണ്ടു പേരും ഒരുമിച്ചെത്തുന്ന വേദിയായിരുന്നു ഇത്. കമലിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇനി ആരാധകര്‍ ഉറ്റു നോക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW