Saturday, May 19, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.51 PM

മണിച്ചിത്രത്താഴില്‍ താനറിയാതെ എടുത്ത രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു; പക്ഷേ മോഹന്‍ലാലിനൊപ്പമുള്ള ഡബ്ബിങ് പൂര്‍ത്തിയായപ്പോള്‍ ദേഷ്യം പൊട്ടിച്ചിരിയായി

uploads/news/2018/01/181709/kpaclalita.jpg

എത്ര കാലം കഴിഞ്ഞാലും, പല തവണ ആവര്‍ത്തിച്ചു കണ്ടിട്ടും ഇന്നും ഒരുപോലെ ചിരിപ്പിക്കുന്നത് ചില മലയാളം ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയും വിജയവുമാണ്. കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും അത്തരം ചിത്രങ്ങളില്‍ മുന്നിലാണ് 'മണിച്ചിത്രത്താഴ്' എന്ന എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ്. തലമുറകളെ ആവര്‍ത്തിച്ച് ചിരിപ്പിക്കുന്ന ചില കിടിലന്‍ നമ്പറുകള്‍ സിനിമയുടെ ഹൈലൈറ്റാണ്.

മണിച്ചിത്രത്താഴിലെ അത്തരം ഒരു സീനാണ് മോഹന്‍ലാലും കെപിഎസി ലളിതയും ചേര്‍ന്ന് ചിരിപ്പിക്കുന്ന ബാത്ത്‌റൂം സീന്‍. തൃപ്പൂണിത്തുറ ഹില്‍പാലസിലായിരുന്നു ഈ രംഗത്തിന്റെ ചിത്രീകരണം.

'ആരാടി എന്റെ മുണ്ടെടുത്തതെന്ന് ലളിത ചോദിക്കുന്നതും, എടി അല്ലാ എടന്‍.... എടാ'എന്ന് മോഹന്‍ലാല്‍ പറയുന്നതുമായ രംഗം. പക്ഷേ ഈ സീനില്‍ ലളിത അഭിനയിച്ചിട്ടില്ല. ഇങ്ങനെയൊരു സീനിനേക്കുറിച്ച് ലളിതയ്ക്ക് അറിവേയില്ലായിരുന്നു എന്നതാണ് സത്യം.

ലളിതയുടെ ശബ്ദം മാത്രമേ ഈ സീനില്‍ വരുന്നുള്ളൂ. ഡബ് ചെയ്യാന്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു സീന്‍ നടി കാണുന്നത്. ഈ സീന്‍ ആരെടുത്തു? എപ്പോഴെടുത്തു? എങ്ങനെയെടുത്തു? എന്നൊക്കെ താരം ദേഷ്യത്തോടെ ചോദിച്ചു. ഈ ദേഷ്യത്തിനിടയിലും പിന്നാലെ വന്ന സീന്‍ കണ്ട് താരം പൊട്ടിച്ചിരിച്ചു. അങ്ങനെ പൂര്‍ണ്ണ സമ്മതത്തോടെ ചിരിച്ചു കൊണ്ടാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്.

പൂരാടം നക്ഷത്രക്കാര്‍ക്ക് അസുലഭ അവസരങ്ങള്‍
ഉത്രാടക്കാര്‍ ജാഗ്രത പാലിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല, തിരുവോണം നക്ഷത്രക്കാര്‍ സൂക്ഷിച്ചിച്ചില്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടിവരും

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW