Tuesday, October 16, 2018 Last Updated 36 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.17 PM

തണുത്തുറഞ്ഞ ഡാമിനു നടുവിലൂടെ സ്‌കേറ്റിങ്ങുമായി യുവാക്കളും, കുട്ടികളും: അതിസാഹസിക രംഗങ്ങള്‍ വൈറലാകുന്നു


Drone Footage,  Ice Skater,  Frozen Dam

അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് കിടക്കുന്ന ഡാമിനു നടുവിലൂടെ യുവാക്കളുടെ സ്‌കേറ്റിങ്. യുവാക്കളുടെ അതിസാഹസിക വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈററലാകുകയാണ്. അമേരിക്കയിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ യൂറ്റായില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളുടെ ചങ്കിടിപ്പിക്കുന്നത്.

അതിശൈത്യത്തില്‍ തണുത്തുറഞ്ഞ യുറ്റായിലെ പൈന്‍വ്യൂ ഡാമിനു മുകളിലൂടെയായിരുന്നു യുവാക്കള്‍ സ്‌കേറ്റിങ് നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതും ഇവ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയതും യുറ്റാ നിവാസിയായ ജസ്റ്റിന്‍ മാക്ഫര്‍ലാന്‍ഡാണ്.

സ്‌കേറ്റിങ്ങ് നടത്തുന്നതിനു മുമ്പ് മഞ്ഞുപാളികളുടെ കട്ടി പരിശോധിച്ചതായും, ഡാമില്‍ നാലിഞ്ചു ഘനത്തിലായിരുന്നു മഞ്ഞുപാളികള്‍ എന്നും, നേര്‍ത്ത ജലനിരപ്പ് മാത്രമാണ് ഡാമിനു മുകളില്‍ ഉണ്ടായിരുന്നതെന്നും പറയുന്നു. തങ്ങള്‍ അപകട സാധ്യതകള്‍ പരിശോധിച്ചതിനു ശേഷമായിരുന്നു ഈ സാഹസികതയ്ക്ക് മുതിര്‍ന്നതെന്നും, അതിനാല്‍ വേണ്ടത്ര മുന്‍കരുതലുകളില്ലാതെ തണുത്തുറഞ്ഞ ജലാശയങ്ങളില്‍ ഇത്തരത്തില്‍ അതിസാഹസികത നടത്തരുതെന്നും ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Ads by Google
Monday 08 Jan 2018 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW