Saturday, May 19, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.14 PM

ആഗ്രഹം പറഞ്ഞപ്പോള്‍ ലോണ്‍ എടുത്ത് അവനെ ഓസ്‌ട്രേലിയയ്ക്കയച്ചു; നടനായില്ലായിരുന്നെങ്കില്‍ പൃഥ്വി ഇങ്ങനെയാകുമായിരുന്നെന്ന് മല്ലികാ സുകുമാരന്‍

uploads/news/2018/01/181698/mallika.jpg

മിക്ക ഇന്റര്‍വ്യൂകളിലും താരങ്ങളോട് ചേദിക്കുന്ന രസകരമായ ചോദ്യമാണിത്, ഒരു നടനൊ നടിയോ ആയില്ലായിരുന്നെങ്കില്‍ എന്താകാനായിരുന്നു ഇഷ്ടം എന്ന്. പക്ഷെ ഇക്കുറി മല്ലികസുകുമാരനോടായിരുന്നു ചോദ്യം. പൃഥ്വി സിനിമാനടനായില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ?.

'പ്ലസ് ടൂ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പൃഥ്വിക്ക് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആസ്‌ട്രേലിയയിലൊരു ഐ.ടി അഡ്മിഷന്‍. ആഗ്രഹമെന്നോട് പറഞ്ഞു. ഞാനൊരു തടസവും പറഞ്ഞില്ല. എന്റെ പേരില്‍ സുകുവേട്ടന്‍ മൂന്നാറില്‍ കുറച്ച് സ്ഥലം വാങ്ങിച്ചിട്ടിരുന്നു. ആ പ്രോപ്പര്‍ട്ടി ശാസ്തമംഗലത്തുള്ള എസ്.ബി.ടി ബാങ്കില്‍ പ്ലെഡ്ജ് ചെയ്‌തെടുത്ത ലോണിലാണ് പൃഥ്വിയെ പഠിപ്പിച്ചത്.

എന്‍ട്രന്‍സ് എക്‌സാമില്‍ സെക്കന്റ് റാങ്കോടെയാണ് ആസ്‌ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടിയത്. അവിടുത്തെ ടോപ്പ് സ്റ്റുഡന്റ്‌സിലൊരാളായിരുന്നു പൃഥ്വിയും. മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കി, അതിന്റെ ഓറിയന്റേഷന്‍ കോഴ്‌സിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് സുകുവേട്ടന്റെ മരണദിവസം കേരളത്തിലെത്തുന്നതും രഞ്ജിത്ത് കണ്ടെത്തി നന്ദനം സിനിമയില്‍ അഭിനയിപ്പിക്കുന്നതും. അതോടെ അവന്റെ തലവര തന്നെ മാറിപ്പോയി. സിനിമാനടനായില്ലായിരുന്നെങ്കില്‍ പൃഥ്വി മികച്ചൊരു ഐ.ടി പ്രൊഫഷണലാകുമായിരുന്നു'. മല്ലിക പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW