Monday, January 08, 2018 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 11.47 AM

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തുന്നത് കമല്‍ ഹാസ്സനു വേണ്ടി കരുതിയ ഈ വേഷത്തിലേക്ക്

uploads/news/2018/01/181692/mohanlal.jpg

നിവിന്‍ പോളിയുടെ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചിത്രം ഷൂട്ടിങ് സമയം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അമല പോളിന് പകരം പ്രിയ ആനന്ദ് നായികയായതും , ഷൂട്ടിങ് സെറ്റില്‍ സെറ്റില്‍ സൂര്യയും ജ്യോതികയും എത്തിയതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലുമുണ്ടെന്നതാണ് . ഇത്തിക്കര പക്കിയുടെ വേഷം മോഹന്‍ലാല്‍ ചെയ്യുമെന്നാണ് വാര്‍ത്തകള്‍. നിവിന്റെയും മോഹന്‍ലാലാലിന്റെയും ആരധകരെ ആവേശത്തിലാക്കിയ വാര്‍ത്തയില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.ഈ വേഷത്തിലേക്ക് കമല്‍ ഹാസനെ സമീപിച്ചിരുന്നു , കമല്‍ ഒഴിവാക്കിയ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നിവിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജെക്ടായ കായംകുളം കൊച്ചുണ്ണി ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. സണ്ണി വെയ്ന്‍ , ബാബു ആന്റണി തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം ഈ വര്ഷം പകുതിയോടെ തിയേറ്ററുകളില്‍ എത്തും.

Ads by Google
Ads by Google
TRENDING NOW