സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന, ആര്‍ജവമുള്ള നിലപാടുകളുള്ള നേതാവ്, വി.ടി ബല്‍റാം എം.എല്‍.എയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നല്ലൊരു വിഭാഗം ആളുകളും തെറ്റിദ്ധരിച്ചിരുന്നത് ഇങ്ങനെയാണ്. എന്നാല്‍ ആളുകളെ വെറുതെ പ്രകോപിപ്പിച്ച് തെറിവിളി ഇരന്നു വാങ്ങി അതിന്‍െ്റ പേരില്‍ ഇരവാദം പറയുന്ന ആളാണ് ബല്‍റാം എന്ന് അദ്ദേഹത്തിന്‍െ്റ പോസ്റ്റുകള്‍ വിലയിരുത്തിയിട്ടുള്ളവര്ക്ക് നേരത്തെ വ്യക്തമായ കാര്യമാണ്. മാന്യമായി രാഷ്ര്ടീയ സംവാദം നടത്തുകയും ആര്ജവമള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന വി.ഡി സതീശന്, എം ലിജു തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ തന്നെയാണ് ബല്റാമിനെപ്പോലെയുള്ള ഉള്ക്കാമ്പില്ലാത്തവര് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. ഏാതായാലും എ.കെ.ജിക്കെതിരായ വ്യക്തിഹത്യയിലൂടെ ബല്‍റാം കൂടുതല്‍ തുറന്നുകാട്ടപ്പെടുകയണ് ചെയ്തത്.
എ.കെ.ജി ശിശുരതിക്കാരനായിരുന്നുവെന്നാണ് ബല്റാമിന്െ്റ വളച്ചൊടിക്കല്‍. പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് നിന്ന സുശീലയോട് തനിക്ക് മമത തോന്നി എന്ന് എ.കെ.ജി ആത്മകഥയില്‍ എഴുതിയ വരികളാണ് ബല്‍റാം വളച്ചൊടിച്ച് സുശീലയില്‍ തനിക്ക് മോഹങ്ങള്‍ അങ്കുരിച്ചു എന്ന് അശ്ലീല പുസ്തകങ്ങളിലെ നിലവാരത്തില്‍ പ്രചരിപ്പിക്കുന്നത്. പത്ത് വര്‍ഷം പ്രണയിച്ചു എന്നാല്‍ ബാലരതിക്ക് ഇരയാക്കി എന്നാണ് ബല്‍റാം മനസിലാക്കുന്നത്. മണ്മറഞ്ഞ് പോയ, ഇനി തിരിച്ചു വന്ന് തന്‍െ്റ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാത്ത ഒരാളെക്കുറിച്ചാണ് ബല്‍റാം ബാലരതി എന്ന ക്രിമിനല്‍ കുറ്റം ആരോപിക്കുന്നത്. ഒന്നുകില്‍ തന്‍െ്റ ആരോപണം തെളിയിക്കണം അല്ലെങ്കില്‍ ആരോപണം പിന്‍വലിക്കണം ഇത് രണ്ടും ചെയ്യാതെ വീണടത്ത് കിടന്നുരുളുകയാണ് ബല്‍റാം.
എ.കെ.ജിയുടെ ജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമെയ്നില്‍ ലഭ്യമായ കാര്യങ്ങള്‍ പറയാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ബല്റാമിന്െ്റ അവകാശവാദം് തീര്‍ച്ചയായും ഉണ്ട് എന്നാല്‍ എ.കെ.ജി ബാലരതി നടത്തിയിരുന്നു എന്നത് ഏത് പബ്ലിക് ഡൊമെയ്നില്‍ ലഭ്യമായ വിവരമാണ് ഒരു നൂറ്റാണ്ട് മുന്‍പത്തെ സാമൂഹ്യ സാഹചര്യം ബല്‍റാമിന് അറിയാത്തതല്ലല്ലോ. 22 വയസുണ്ടായിരുന്ന സുശീലയെ വിവാഹം കഴിച്ച എ.കെ.ജി ബാലരതിക്കാരനാണെങ്കില് മഹാത്മാ ഗാന്ധി അടക്കം കഴിഞ്ഞ നൂറ്റാണ്ടിന്‍െ്റ തുടക്കത്തില്‍ ജീവിച്ചിരുന്ന പലരേയും ബല്റാമിന്െ്റ അളവു കോലില്‍ കാണേണ്ടി വരില്ലേ. മാത്രമല്ല സ്വന്തം പൂര്വികരെപ്പോലും ഈ അളവുകോലില്‍ പീഡോഫൈല്‍സ് ആയി ചിത്രീകരിച്ചിരിക്കുകയാണ് ബല്‍റാം.
ആദ്യ വിവാഹം നിലനില്ക്കുമ്പോള് എ.കെ.ജി രണ്ടാം വിവാഹം കഴിച്ചുവെന്നാണ് എം്.എല്‍.എയുടെ രണ്ടാമത്തെ ആരോപണം. അതും തെറ്റാണ് ആദ്യ വിവാഹബന്ധം പിരിയുകയും അവര്‍ വേറെ വിവാഹം കഴിക്കുകയും ചെയ്തതിനെക്കുറിച്ച് എ.കെ.ജി തന്‍െ്റ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഏത് നിലയ്ക്ക് ചിന്തിച്ചാലും വളച്ചൊടിക്കലിനപ്പുറം യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ബല്‍റാം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ എ.കെ.ജിയുടെ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച തലമുതിര്‍ന്ന ഒരു നേതാവും ബല്‍റാമിനെ പിന്തുണച്ചിട്ടില്ല. എന്നിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ പിടിച്ചു നില്‍ക്കാനാണ് എം.എല്‍.എയുടെ ശ്രമം.
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ താന്‍ പോരാടുമെന്നാണ് ബല്‍റാം ഈ വിവാദത്തില്‍ ഒടുവില്‍ പറഞ്ഞത്. വളച്ചൊടിച്ചും വക്രീകരിച്ചും എന്തും പറയാനുള്ള സ്വാതന്ത്ര്യമാണോ അഭിപ്രായ സ്വാതന്ത്ര്യം. ഫെയ്സ്ബുക്കിന് പുറത്തും ഒരു ലോകമുണ്ടെന്ന് അറിയാത്ത എം.എല്‍.എയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഈ വളച്ചൊടിക്കലിനെ അഭിപ്രായ സ്വാതന്ത്ര്യമായാണ് കാണുന്നത്. അത് മാന്യമായ രാഷ്ര്ടീയ വിമര്‍ശനവും വ്യകതിഹത്യയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തതിന്െ്റ കുഴപ്പമാണ്. മരിച്ചു പോയ തന്‍െ്റ അമ്മയെ വരെ അവഹേളിക്കുന്നു എന്നാണ് എം.എല്‍.എയുടെ ഒടുവിലത്തെ പരാതി. താന്‍ ചെയ്യുന്ന അതേ നിലവാരത്തില്‍ മറുപത്രികരണവും കിട്ടുന്നു എന്ന കരുതിയാല്‍ മതി.
എ.കെ.ജിക്കെതിരായ ബല്റാമിന്െ്റ പരാമര്‍ശം അതിവൈകാരികതയില്‍ നിന്നുണ്ടായതാണെന്ന ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ എം.എല്‍.എയുടെ മുന്‍ പ്രതികരണങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാന്‍ തരമില്ല. ഗ്രൂപ്പ് വൈര്യത്തിന്െ്റ പേരില്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം ന്യായീകരിക്കുന്നതിന് മറ്റ് പാര്‍ട്ടികളിലെ കൊലപാതകത്തിന്െ്റ വിവരം അതിവേഗം തപ്പിയെടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അണികളോട് ആഹ്വാനം ചെയ്ത നേതാവാണ് ബല്‍റാം. ഇത്തരം കുടില തന്ത്രങ്ങള്‍ ആദ്യമായി പുറത്തിറക്കുന്നതല്ലെന്ന് ചുരുക്കം. മന്മോഹന് സിങ്ങിനെ എം.എം മണി അവഹേളിച്ചുവെന്ന് പറഞ്ഞാണ് ബല്‍റാം ഒടുവില്‍ പ്രതിരോധം തീര്‍ക്കുന്നത്. ഇതേ ആള് തന്നെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച വാക്കുകള്‍ കുറച്ച് പിന്നിലേക്ക് തെരഞ്ഞാല്‍ കിട്ടും.
ഇനി എം.എം മണിയെപ്പോലെയാണ് താനും എന്ന് എം.എല്‍.എ സമ്മതിക്കുമോ. വ്യത്യസ്തനായ കോണ്ഗ്രസുകാരന് എന്നാണ് ബല്‍റാം തന്നെ തന്നെ ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെപ്പോലെയല്ല താനെന്നും ശരിയുടെ പക്ഷത്ത് നില്‍ക്കുന്നുവെന്നുമൊക്കെയാണ് ബല്‍റാം സ്വയം ഇമേജ് സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ടി.പി കേസിലെ ഒത്തുതീര്‍പ്പ് എന്ന ഉണ്ടയില്ലാ വെടി വരെ ആ ശ്രമത്തിന്െ്റ ഭാഗമായിരുന്നു. അപ്പോള്‍ തോന്നുന്ന എന്തും വിളിച്ചു പറഞ്ഞിട്ട് എം.എം മണിയെ മുന്‍ നിര്‍ത്തി തീര്‍ക്കുന്ന പ്രതിരോധം മതിയാകില്ല സ്വയം രക്ഷപെടാന്‍. ബല്‍റാം മാപ്പ് പറയരുതെന്നാണ് ഈയുള്ളവന്െ്റ പക്ഷം. ഇങ്ങനെ തന്നെ മുന്നോട്ട് പോകണം അപ്പോള്‍ മാത്രമേ താങ്കളെപ്പോലുള്ള വ്യാജ ബിംബങ്ങള്‍ സ്വയം ഇല്ലാതാകൂ.