Wednesday, August 22, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 09.37 AM

വന്നുവന്ന് ഞാന്‍ അഭിനയിക്കുന്നേ ഇല്ല എന്നാണു ചിലരൊക്കെ പറയുന്നത്: ഷെയിന്‍ നിഗം പറയുന്നു

uploads/news/2018/01/181674/shin.jpg

ഷെയിന്‍ നിഗവും നിമിഷയും ഒരുമിച്ചെത്തുന്ന ഈട മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കണ്ണൂര്‍ രാഷ്ട്രിയത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കിയ ചിത്രത്തിനു മികച്ച നിരൂപക പ്രശംസയാണു ലഭിച്ചു കൊണ്ട് ഇരിക്കുന്നത്. ഇതിനിടയില്‍ ഷെയിന്‍ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് ഒരു മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ. ചെയ്തിരിക്കുന്ന കഥാപാത്രങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. എന്നാല്‍ തന്റെ ഇഷ്ടം ഫാന്‍സിയാണ് എന്നു ഷെയിന്‍ പറയുന്നു.

എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ഒരു സിനിമ മാത്രമേ ചെയ്യു എന്നു ഷെയിന്‍ പറയുന്നു. സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഷെയിന്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയിലെ അഭിനയം കണ്ടാല്‍ അഭിനയിക്കുകയാണ് എന്നു തോന്നുകയേ ഇല്ല, ഇത്തരത്തില്‍ ഒരു അഭിനയശൈലി എങ്ങനെ സ്വന്തമാക്കി എന്ന ചോദ്യത്തിന് വന്നുവന്നു ഞാന്‍ അഭിനയിക്കുന്നേ ഇല്ല എന്നാണു ചിലരൊക്കെ പറയുന്നത് എന്നായിരുന്നു തമാശരൂപേണയുള്ള ഷെയിന്റെ മറുപടി. സിനിമയിലെ മറ്റു മേഖലകളില്‍ കൈവയ്ക്കാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന ചോദ്യത്തിന് ആദ്യം ഞാന്‍ അഭിനയിച്ചു ശരിയാകട്ടെ എന്നായിരുന്നു ഷെയിന്‍ ചിരിയോടെ പറഞ്ഞത്.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 09.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW