Saturday, August 11, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 08.50 AM

ആമിര്‍ ഖാന്‍ ചിത്രത്തിലെ പ്രധാന താരം, സിനിമ കയ്യൊഴിഞ്ഞതോടെ നടന് ദാരുണാന്ത്യം

uploads/news/2018/01/181665/lagaan.jpg

ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായ ലഗാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭ വ്യാസ് അന്തരിച്ചു. 60 ഓളം ഹിന്ദി സിനിമകളില്‍ അഭിനയിച്ച ശ്രീവല്ലഭ വ്യാസ് ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. ജയ്പൂരിലെ സ്വന്തം വസതിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്രെ അന്ത്യം.

ലഗാനില്‍ ഈശ്വര്‍ എന്ന കഥാപാത്രത്തെയാണ് ശ്രീവല്ലഭ വ്യാസ് അവതരിപ്പിച്ചത്. ചിത്രത്തില്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച ബുവന്‍ നയിച്ച ക്രിക്കറ്റ് ടീമിലെ പ്രായമേറിയ താരമായിരുന്നു ഇദ്ദേഹം. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു ലഗാന്‍.

uploads/news/2018/01/181665/lagaan-1.jpg

സാഫ്‌റോഷ്,അഭയ്,സംഘട് സിറ്റി തുടങ്ങിയ ചിത്രങ്ങളിലും വ്യാസ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 2008ല്‍ നടന്ന അപകടത്തില്‍ പരുക്കേറ്റ വ്യാസ് പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന ഇദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടും ആ തിളക്കമൊന്നും ജീവിതത്തിലില്ലാതെയാണ് വ്യാസിന്റെ മടക്കം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW