Sunday, May 20, 2018 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 08.02 AM

വിമാനം പറന്നുയര്‍ന്നു മണിക്കൂറുകള്‍ക്കകം രക്ത ശ്രാവം, യാത്രക്കാരി വിമാനത്തില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ക്ലീന്‍ ചെയ്യാന്‍ പോയ ജീവനക്കാര്‍ ടോയ്‌ലറ്റിലെ ഡ്രോയറില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

uploads/news/2018/01/181664/btroom.jpg

ജക്കാര്‍ത്ത: വിമാനം പറന്നുയര്‍ന്നു നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വനിത യാത്രക്കാരിക്കു കടുത്ത രക്ത ശ്രാവം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവര്‍ പൈലറ്റിനോടു വിമാനം ബാങ്കോക്കിലേയ്ക്കു തിരിച്ചു വിടാന്‍ നിര്‍ബന്ധിച്ചു. ഇക്കോണമി ക്ലാസ് യാത്രക്കാരിയായ ഇവരെ ബിസിനസ് €ാസില്‍ കിടത്തി ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം ബാങ്കോക്കില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ ഇറങ്ങിയ ഉടന്‍ ഇവര്‍ക്കു വൈദ്യ സഹായം നല്‍കി.

അസുഖ ബാധിതയായ സ്ത്രീയെ ഇറക്കി മണിക്കൂറുകള്‍ക്കു ശേഷം വിമാനം ജക്കാര്‍ത്തയിലേയിലേയ്ക്കു പറന്നു. പിന്നീട് ഈ സ്ത്രീ മറ്റൊരു വിമാനത്തിലാണു ജക്കാര്‍ത്തയിലേയ്ക്കു വന്നത്. യുവതി ആദ്യം സഞ്ചരിരിച്ച വിമാനം വൃത്തിയാക്കുന്നതിനിടയില്‍ ക്ലീനര്‍മാര്‍ വിമാനത്തിന്റെ ടോയ്‌ലറ്റ് ഡ്രോയറില്‍ കണ്ടതു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ടോയ്‌ലറ്റിന്റെ ഡ്രോയറില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞനിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നു വിമനത്തില്‍ രക്തശ്രാവം അനുഭവപ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വെസ്റ്റ് ജാവയിലെ സിയാന്‍ജുറില്‍ നിന്നുള്ള ഹനി എന്ന 37 കാരിയെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആരോഗ്യനില മോശമാണ് എന്നു തോന്നിയതിനാല്‍ ചോദ്യം ചെയ്തിട്ടില്ല. അബുദാബിയില്‍ ഹൗസ്‌മെയ്ഡ് ആയി ജോലി നോക്കിരുന്ന ഹനി വിമാനത്തില്‍ വച്ചു രഹസ്യമായി പ്രസവിക്കുകയായിരുന്നു എന്നു പോലീസ് സംശയിക്കുന്നു. ഏകദേശം 50 ലക്ഷം ഇന്തോനേഷ്യക്കാര്‍ വിദേശത്തു ജോലി ചെയ്യുന്നുണ്ട് എന്നാണു കണക്കുകള്‍ പറയുന്നത്. ഇതില്‍ 70 ശതമാനവും വനിത വീട്ടുജോലിക്കാരാണ്.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 08.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW