Thursday, November 15, 2018 Last Updated 25 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 08.22 AM

കോഹ്‌ലിയുടെ പുറത്താകലില്‍ പഴി കേട്ട് മടക്കം: അനുഷ്‌ക ശര്‍മ്മ മുംബൈയില്‍ പറന്നിറങ്ങി, വൈറലായി ചിത്രങ്ങള്‍


Anushka Sharma,  Mumbai Airport

ന്യൂഡല്‍ഹി: ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ കേപ്ടൗണില്‍ നിന്നും മുംബൈയില്‍ പറന്നിറങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള വിവാഹവും, മധുവിധുവും, അതിനു ശേഷം നടത്തിയ വിവാഹ വിരുന്നിനും ശേഷമാണ് വിരുഷ്‌ക ദമ്പതികള്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് തിരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി വിരാട് ടീമിനൊപ്പം ചേര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം ഗാലറിയില്‍ ഇരുന്ന് കളി കണ്ടതിനു ശേഷമാണ് അനുഷ്‌ക ശര്‍മ്മ തിരികെ പറന്നത്.


Anushka Sharma,  Mumbai Airport

ഞായറാഴ്ച ഉച്ച കഴിഞ്ഞ് ബ്ലാക്കും വൈറ്റും ഇടകലര്‍ന്ന ജെംപ്‌സ്യൂട്ടിലും, ബ്ലാക്ക് വിന്റേജ് സണ്‍ ഗ്ലാസും ധരിച്ചാണ ്അനുഷ്‌ക വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. കാത്തിരുന്ന പാപ്പരാസികള്‍ക്ക് ചിരി നല്‍കിയാണ് അനുഷ്ക ശര്‍മ്മ നീങ്ങിയത്. മുംബൈയിലെ വിവാഹ വിരുന്നിനു തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പം വിരുഷ്‌ക ദമ്പതികള്‍ കേപ്ടൗണിലേയ്ക്ക് പറന്നത്. മികച്ച ഫോമിലായിരുന്ന കോഹ്‌ലി ആദ്യ ദിനത്തില്‍ അഞ്ച് റണ്‍സിനു പുറത്തായതോടെ സാമൂഹ്യമാധ്യമങ്ങളില്‍ അനുഷ്‌കയ്ക്ക് നേരെ പഴികളുടെ കൂമ്പാരം നിറയുകയായിരുന്നു.


Anushka Sharma,  Mumbai Airport

കോഹ്‌ലിയുടെ ഔദ്യോഗിക ഹണിമൂണ്‍ അവസാനിച്ചത് ഇന്നായിരുന്നു. അനുഷ്‌ക ഭാഗ്യമില്ലാത്തവള്‍ ആണെന്നുള്‍പ്പെടെ നിരവധി പഴികളാണ് അനുഷ്‌കയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW