Monday, February 11, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
ധനേഷ് കൃഷ്ണ/അനു കെ. സജീവ്
Monday 08 Jan 2018 07.36 AM

പുതുമയും പരീക്ഷണവും തേടി കഞ്ഞിയും കറുമ്പിയും മൊറച്ചിയും; നിലവാരത്തനിമ സൂക്ഷിച്ച നാടന്‍പാട്ട് വേദിയില്‍ നിറഞ്ഞുകവിഞ്ഞു ശ്രോതാക്കള്‍

uploads/news/2018/01/181657/kalothsavam.jpg

തൃശൂര്‍: നാടകാഭിനയത്തില്‍ പുതുമയും പരീക്ഷണവും തേടി കഞ്ഞിയും കറുമ്പിയും മൊറച്ചിയും. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂളില്‍ നിന്നെത്തിയ സംഘത്തിന്റെ 'കഞ്ഞി' നര്‍മത്തിലൂടെ മൂന്നു തലമുറയുടെ ജീവിതം അവതരിപ്പിച്ചു കാണികളുടെ പ്രശംസ നേടി. ഏഴാം €ാസുകാരിയായ സുശീലയുടെ അമ്മയ്ക്ക് സ്‌കൂളില്‍ കഞ്ഞിവയ്പാണ് പണി. ഇതുമൂലം അവള്‍ പലപ്പോഴും ഒളിച്ചോടുന്നു. തുടര്‍ന്ന് സുശീലയെ അന്വേഷിച്ചുകണ്ടെത്തുന്നു.

കഞ്ഞി എന്ന പേരില്‍നിന്നു മോചനം തേടിയാണ് അവള്‍ ഒളിച്ചോടുന്നത്. അച്ഛന് മുള്ളുവെട്ടാണു പണി. അവള്‍ സുന്ദരനും സദ്‌സ്വഭാവിയുമായ പയ്യനെ കണ്ടെത്തി കല്യാണം കഴിക്കുന്നു. കല്യാണത്തിനു ചോറ് തികയാത്തതിനെത്തുടര്‍ന്നു കഞ്ഞി വിളമ്പേണ്ടി വരുന്നു. കഞ്ഞി വീണ്ടും അവളുടെ ജീവിതത്തില്‍ മോശം 'പേര്' വീഴ്ത്തുന്നു.

അവളെ കഞ്ഞി സുശീല എന്ന് നാട്ടുകാര്‍ വിളിക്കുന്നു. 'കഞ്ഞി' സാധാരണക്കാരന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന തെറ്റായ ഇടപെടലുകളാണ് നാടകം പറയുന്നത്. തിരുവനന്തപുരം എന്‍.എസ്.എസ്. െഹെസ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'കറുമ്പി' സമകാലിക ഗോത്രവര്‍ഗത്തിന്റെ നേര്‍ക്കാഴ്ചയായി. മുറംതന്നെ ഒരു കഥാപാത്രമായി മാറുന്ന കാസര്‍കോഡ് ജി.വി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'മൊറച്ചി' എന്ന നാടകം അവതരണെശെലി കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തമായി.

അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ സംഗീതവും വേദനയും പ്രതിഷേധവും അലയടിച്ച് സാഹിത്യ അക്കാദമി മഞ്ചാടി വേദിയില്‍ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ടുമത്സരം ശ്രദ്ധേയം. തലേന്നാള്‍ നടന്ന ഹൈസ്‌ക്കുള്‍ വിഭാഗം നാടന്‍പാട്ടിന്റെ ക്ഷീണം ഹയര്‍സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ടിലൂടെ തീര്‍ക്കാന്‍ ശ്രോതാക്കള്‍ക്കായി. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം സ്‌കൂളില്‍ നിന്നെത്തിയ നാടന്‍പാട്ടു സംഘം അരങ്ങിലേക്കെത്തിച്ച പുലവൃത്തക്കളിയെന്ന നാടന്‍പാട്ട് വേറിട്ട അനുഭവമായി.

അനുഷ്ഠാന രീതിയില്‍ പുലയസമുദായത്തിലെ പഴമക്കാര്‍ പാടിയിരുന്ന പാട്ട് ചെണ്ട തുടി, തപ്പ് എന്നീ വാദ്യോപകരണങ്ങളുപയോഗിച്ച് ഇവര്‍ വേറിട്ട അനുഭവമാക്കിമാറ്റുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ ഞെക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കുളിനൊപ്പം അപ്പിലിലൂടെയെത്തിയ നെല്ലിമൂട് സകൂളിലെ വിദ്യാര്‍ഥികള്‍ മികച്ച അവതരമമാണു കാഴ്ചവെച്ചത്.

കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചെത്തിയ നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച ആടിവേടന്‍ നാടന്‍പാട്ടും അവതരണത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോടന്‍ ഗ്രാമങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി മലയ സമുദായക്കാര്‍ പാടിയിരുന്ന പാട്ടാണ് ആടിവേടന്‍. ചെറിയ കുട്ടികള്‍ വേടന്റെ വേഷം കെട്ടിയാടുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത് അര്‍ജുനനു പാശുപതാസ്ത്രം നല്‍കുന്ന വേടന്റെ വേഷത്തിലെത്തുന്ന ശിവനാണ് ഇതിവൃത്തം. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചെത്തിയ മറ്റൊരു സ്‌കൂളായ കോക്കന്നൂര്‍ ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികളവതരിപ്പിച്ച നാഗപ്പാട്ടും വേറിട്ടതായി.

വേദിയില്‍ കുംഭാര സമുദായത്തിലെ സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോള്‍ പാടിയിരുന്ന പാട്ട്, പടയണിയിലെ പിശാചുപാട്ട്, പറയ സമുദായത്തില്‍ നിന്നും വാമൊഴിയായി പാടിനടന്ന മരംകൊത്തിപ്പാട്ട്, പുലയസമുദായത്തിലെ സ്ത്രീകള്‍ പാടുന്ന വട്ടപ്പാട്ട്, പാണ സമുദായക്കാര്‍ ഓണക്കാലത്ത് പാടിപ്പോരുന്ന തുയിലുണര്‍ത്തുപാട്ട്, പുള്ളുവ സമുദായക്കാരുടെ പുള്ളുവന്‍പാട്ട് എന്നിങ്ങനെ വ്യത്യസ്തമായ നാടന്‍പാട്ടുൂകള്‍ വേദിയില്‍ താളം പിടിച്ചു. വീട്ടമ്മമാരുള്‍പ്പെടെയുള്ള ശ്രോതാക്കള്‍ രാവിലെ തന്നെ സദസില്‍ സ്ഥാനം പിടിച്ചിരുന്നു.

ശബ്ദക്രമീകരണത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടത് രാവിലെ തുടങ്ങേണ്ട നാടന്‍പാട്ടു മത്സരം രണ്ടുമണിക്കുറോളം വൈകിച്ചിരുന്നു. 500 വാട്ട്‌സുള്ള മൈക്കാണ് നാടന്‍പാട്ടിനാവശ്യം എന്നാല്‍ സാഹിത്യ അക്കാദമിയിലൊരുക്കിയ നാടന്‍പാട്ടു വേദിയില്‍ താഴ്ന്ന ശേഷിയുള്ള മൈക്ക് സെറ്റാണ് ഉപയോഗിച്ചതെന്ന് പരാതിയുയര്‍ന്നിരുന്നു. മത്സരിക്കാനെത്തിയവര്‍ ഇതിനെതിരെ പ്രതിഷേധിച്ച് സംഘാടകരുമായി വാക്കു തര്‍ക്കമുണ്ടാകുകയും പിന്നീട് കൂടുതല്‍ മികച്ച ശബ്ദസംവിധാനമൊരുക്കി നാടന്‍പാട്ടു മത്സരം തുടരുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW