Thursday, October 18, 2018 Last Updated 14 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.24 AM

ഷംഷാബാദ്‌ രൂപത നിലവില്‍വന്നു; മാര്‍ തട്ടില്‍ സ്‌ഥാനാരോഹണം ചെയ്‌തു

uploads/news/2018/01/181648/re6.jpg

െഹെദരാബാദ്‌: തെലങ്കാനയിലെ ഷംഷാബാദ്‌ രൂപതയുടെ ആദ്യ മെത്രാനായി മാര്‍ റാഫേല്‍ തട്ടില്‍ സ്‌ഥാനാരോഹണം ചെയ്‌തു.
മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെയും സി.ബി.സി.ഐ. പ്രസിഡന്റ്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ക്ല ീമിസ്‌ കാതോലിക്കാ ബാവയുടെയും കാര്‍മികത്വത്തിലായിരുന്നു സ്‌ഥാനാരോഹണ ചടങ്ങുകള്‍.
െഹെദരാബാദ്‌ ബാലാപൂരിലെ സാന്തോം നഗറില്‍ സി.കെ.ആര്‍. ആന്‍ഡ്‌ കെ.ആര്‍. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അടക്കം അറുപതോളം മെത്രാന്‍മാര്‍ പങ്കെടുത്തു. മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്‌ ഡോ. സിറില്‍ വാസില്‍, െഹെദരാബാദ്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ. തുമ്മാ ബാല, മോണ്‍. ലോറന്‍സോ ലൊറുസോ തുടങ്ങിവയര്‍ ദിവ്യബലിക്കു നേതൃത്വം നല്‍കി. സിറോ മലബാര്‍ സഭയുടെ മുപ്പത്തൊന്നാമത്തെ രൂപതയാണ്‌ ഷംഷാബാദ്‌. സഭയുടെ ഏറ്റവും വലിയ രൂപത കൂടിയാണിത്‌. 23 സംസ്‌ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട്‌ ദ്വീപുകളും അടങ്ങുന്നതാണു രൂപത. തൃശൂര്‍ ബസിലിക്ക ഇടവകാംഗമായ മാര്‍ റാഫേല്‍ തട്ടില്‍, തോമ ഔസേഫിന്റെയും ഏനാമാവ്‌ കാഞ്ഞിരത്തിങ്കല്‍ ത്രേസ്യയുടെയും പത്താമത്തെ മകനാണ്‌. 1956 ഏപ്രില്‍ 21നാണ്‌ ജനനം. 1980 ഡിസംബര്‍ 21ന്‌ മാര്‍ ജോസഫ്‌ കുണ്ടുകുളത്തില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു.
2010ല്‍ തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി.

Ads by Google
Monday 08 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW