Monday, January 08, 2018 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.20 AM

നികുതിഭാരം കുറയ്‌ക്കാന്‍ ചില ഉപാധികള്‍

നിങ്ങള്‍ ആവശ്യത്തിലധികം നികുതി അടയ്‌ക്കുന്നുണ്ടോ? ഉണ്ടാവാം. കാരണം വരുമാനമുള്ള 99 ശതമാനം ആളുകളും പ്രത്യേകിച്ച്‌ (ശമ്പളത്തിനു ജോലി ചെയ്യുന്നവര്‍) നികുതി ഭാരം കുറയ്‌ക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാത്തവരാണ്‌. അതിന്‌ ഒരു കാരണം ഭാരിച്ച ജീവിത ചെലവും മിച്ച വയ്‌ക്കാന്‍ പണമില്ലാതെ വരുകയും നിക്ഷേപത്തിനുള്ള അവസരവും ആവശ്യകതയും ഉപയോഗിക്കാത്തതുമാണ്‌. പണം മിച്ചമുണ്ടായിട്ടും അത്‌ ഫലപ്രദമായി വിനിയോഗിക്കാതിരക്കുന്നത്‌ സ്വയം ശിക്ഷിക്കലാവും. അടിസ്‌ഥാനപരമായി നാം അറിഞ്ഞിരിക്കേണ്ട വരുമാന നികുതി ഇനങ്ങളും അവയില്‍ ഇളവു നേടാന്‍ സാധിക്കുന്ന ചില ഉപാധികളും ഇന്ന്‌ ചര്‍ച്ച ചെയ്യുന്നു.

നിക്ഷേപങ്ങള്‍

ഒരു സാമ്പത്തിക വര്‍ഷം 1.5 ലക്ഷം രൂപവരെ നിക്ഷേപിച്ചുകൊണ്ട്‌ മൊത്തവരുമാനത്തില്‍നിന്നും ഇത്രയും തുക കുറവു കാണിച്ചു ബാക്കിയുള്ള വരുമാനത്തില്‍നിന്നും മാത്രം നികുതി അടച്ചാല്‍ മതിയാകും. അതിനായി മ്യൂച്വല്‍ ഫണ്ട്‌ ഇ.എല്‍.എസ്‌. ബാങ്ക്‌ സ്‌ഥിതിനിക്ഷേപം. പി.പി.എഫ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എന്നിങ്ങനെ അനേകം പദ്ധതികളുണ്ട്‌. എന്നാല്‍ ഇവയ്‌ക്കെല്ലാം അഞ്ചുവര്‍ഷത്തെ ലോക്ക്‌ ഇന്‍ ഉണ്ടാകും. അതായത്‌ അടച്ച തുക അഞ്ചുവര്‍ഷത്തിനുശേഷം മാത്രമേ തിരിച്ചെടുക്കാനാവൂ. മ്യൂച്വല്‍ ഫണ്ടിന്‌ ഇത്‌ മൂന്നു വര്‍ഷമാണ്‌. ഈ നിക്ഷേപങ്ങള്‍ കൂടാതെ ഗാര്‍ഹിക വായ്‌പയില്‍ നിങ്ങള്‍ അടയ്‌ക്കുന്ന മുതല്‍ പണം മുന്‍പ്‌ സൂചിപ്പിച്ച ഒന്നരലക്ഷത്തില്‍പ്പെടുന്നതാണ്‌.

മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌

സെഷന്‍ 80 ഡി പ്രകാരം സീനിയര്‍സിറ്റിസണ്‌ 30,000 രൂപയും അല്ലാത്തവര്‍ക്ക്‌ 25,000 രൂപയും മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഇനത്തില്‍ ഇളവ്‌ നേടാം. അങ്ങനെ മുന്‍പറഞ്ഞ 1.5 ലക്ഷത്തിനു പുറമേ 25,000 രൂപ കൂടി നമുക്ക്‌ നികുതിയുടെ പരിധിയില്‍നിന്ന്‌ പുറത്തെടുക്കാം. കൂടാതെ ചില പ്രത്യേക അസുഖങ്ങളുടെ ചികിത്സയ്‌ക്കുവേണ്ടി വരുന്ന ചെലവിനത്തില്‍ 40,000 രൂപവരെ ഒരു സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍നിന്നും കുറയ്‌ക്കാം.
വായ്‌പകള്‍

ഗാര്‍ഹിക വായ്‌പയുടെ മുതല്‍ മുന്‍പ്‌ സൂചിപ്പിച്ചതുപോലെ 80 സി ഇനത്തില്‍ 1.5 ലക്ഷത്തിനുള്ളില്‍പ്പെടുന്നതാണ്‌. എന്നാല്‍ പലിശ 80 ഇ.ഇ.ഇനത്തില്‍ 50,000 രൂപ വരുമാനത്തില്‍ ഇളവ്‌ പ്രദാനം ചെയ്യും.

മറ്റു നിക്ഷേപങ്ങള്‍

80 സി.സി.ജി. ഇനത്തില്‍ ചില തെരഞ്ഞെടുത്ത ഓഹരികളില്‍ മൂന്നു വര്‍ഷത്തേക്ക്‌ നിക്ഷേപിക്കുന്നതിലേക്ക്‌ 25,000 രൂപവരെ വകയിരുത്തുന്നതാണ്‌.
80 സിയില്‍ മേല്‍പ്പറഞ്ഞ നിക്ഷേപങ്ങള്‍ കൂടാതെ 1.5 ലക്ഷത്തിന്റെ പരിധിയില്‍തന്നെ വരുന്നവയാണ്‌ ഇ.പി.എഫും സെന്‍ട്രല്‍ ഗവണ്‍മെന്റ്‌ പെന്‍ഷന്‍ അടവും എന്‍.എസ്‌.സിയും കെ.വി.പിയും (നാഷണല്‍ സേവിങ്‌ സര്‍ട്ടിഫിക്കറ്റ്‌, കിസാന്‍ വികാസ്‌ പത്ര) കുട്ടികളുടെ ട്യൂഷന്‍ ഫീസ്‌ വരെ നമുക്ക്‌ ഇതില്‍ ഉള്‍പ്പെടുത്താം.

നിക്ഷേപത്തില്‍
ശ്രദ്ധിക്കേണ്ടത്‌

ഇടയ്‌ക്ക് പലിശയോ ഡിവിഷന്റോ കിട്ടുന്ന രീതിയില്‍ നിക്ഷേപം നടത്താം. മ്യൂച്വല്‍ ഫണ്ട്‌ ടാക്‌സ് സേവര്‍ സ്‌കീമുകളില്‍ എല്ലാവര്‍ഷവും ഡിവിഡന്റ്‌ പ്രദാനം ചെയ്യുന്ന സ്‌കീമുകളുണ്ട്‌. നികുതിയിളവിനുവേണ്ടി ചെയ്യുന്ന നിക്ഷേപങ്ങള്‍ ദീര്‍ഘകാല ആവശ്യങ്ങളിലേക്ക്‌ വകയിരുത്തുക.
പ്രധാനമായും റിട്ടയര്‍മെന്റ്‌, വിവാഹം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളിലേക്ക്‌ ധനസമാഹരണം നടത്താന്‍ ടാക്‌സ് സേവിംഗ്‌ സ്‌കീമുകള്‍ മുഖേന സാധിക്കും. നിക്ഷേപ പലിശ നാം ഉദ്ദേശിക്കുന്ന അളവില്‍ ഉണ്ടോ എന്ന്‌ ഉറപ്പുവരുത്തിയിട്ടുവേണം നിക്ഷേപിക്കാന്‍. എത്ര നാള്‍ പണം ലോക്ക്‌ ആയി കിടക്കും എന്നുകൂടി നോക്കണം.

ഓപ്‌ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍

നിക്ഷേപങ്ങള്‍ രണ്ടുവിധത്തിലാണ്‌ വളര്‍ച്ച നിക്ഷേപകന്റെ കൈകളില്‍ എത്തിക്കുന്നത്‌. ഒന്ന്‌ ഇടയ്‌ക്കിടെ കൊടുക്കുന്ന പലിശ അല്ലെങ്കില്‍ ഡിവിഡന്റ്‌ വഴി രണ്ട്‌ നിക്ഷേപത്തിന്റെ അവസാനം പലിശയും മുതലുംകൂടി ഒന്നിച്ച്‌. ഇതിന്റെ കൂടെ ചിലപ്പോള്‍ നിക്ഷേപത്തിന്റെ മൂല്യത്തില്‍ വന്ന വളര്‍ച്ചയുമുണ്ടാകും (്യന്റണ്മദ്ധന്ധന്റ ട്ടന്റദ്ധ). ഓഹരിയധിഷ്‌ഠിത നിക്ഷേപങ്ങളില്‍ ഡിവിഡന്റ്‌ ഒരു വര്‍ഷത്തിനുശേഷം ലഭിക്കുന്ന മൂല്യവളര്‍ച്ചയും വരുമാനത്തില്‍ ചേര്‍ക്കേണ്ട കാര്യമില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന വരുമാനത്തിന്‌ 15 ശതമാനം നികുതി കൊടുക്കണം എന്നാല്‍ കടപത്രാധിഷ്‌ഠിത നിക്ഷേപങ്ങളുടെ നികുതി കണക്കാക്കുന്നത്‌ കുറേക്കൂടി സങ്കീര്‍ണമാണ്‌.
ഡെറ്റ്‌ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഓപ്‌ഷന്‍ തെരഞ്ഞെടുക്കേണ്ടത്‌ അവരവരുടെ വരുമാന പരിധിയനുസരിച്ചാണ്‌. ഇതില്‍ ഉള്ള ഓപ്‌ഷനുകള്‍ അനുസരിച്ച്‌ ഡിവിഡന്റ്‌ കൊടുക്കുന്നതും ഡിവിഡന്റ്‌ തിരിച്ച്‌ മുതലില്‍ ചേര്‍ത്ത്‌ നിക്ഷേപിക്കുന്നതും കൂടാതെ പലിശ കൊടുക്കാതെ മുതലിന്റെ കൂടെ വളര്‍ന്ന്‌ അവസാനം ഒന്നിച്ചുകൊടുക്കുന്ന രീതിയുണ്ട്‌.
പ്രഖ്യാപിക്കുന്ന ഡിവിഡന്റിന്റെ 28 ശതമാനം പലിശ അടച്ചതിനുശേഷമാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. അതുകൊണ്ട്‌ അതിന്‍മേല്‍ വീണ്ടും പലിശ കൊടുക്കേണ്ട കാര്യമില്ല. 10ഉം 20ഉം ശതമാനം നികുതി പരിധിയില്‍ വരുന്നവര്‍ക്ക്‌ ഈ ഡി.ഡി.റ്റി. (ഡിവിഡന്റ്‌ ഡിസ്‌ട്രിബ്യൂഷന്‍ ടാക്‌സ്)യില്‍നിന്നും രക്ഷപ്പെടാനാവില്ല. എന്നാല്‍ 30 ശതമാനം നികുതി പരിധിയില്‍വരുന്നവര്‍ക്ക്‌ 28 ശതമാനമെന്ന ഈ നിരക്ക്‌ രണ്ട്‌ ശതമാനത്തിന്റെ ന്റലാഭം തരും.
കൂടാതെ ഡിവിഡന്റ്‌ അല്ലാതെ വളര്‍ച്ചയോടുകൂടിയ മെച്യൂരിറ്റി തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന അത്രയും നാളത്തെ വരുമാന വളര്‍ച്ച അല്ലെങ്കില്‍ പലിശയില്‍നിന്നും പണപ്പെരുപ്പം കുറച്ചതിനുശേഷമുള്ള പലിശയുടെ 20 ശതമാനം മാത്രം നികുതിയടച്ചാല്‍ മതിയാകും.
നമ്മുടെ നിക്ഷേപം വളരുന്നതിനനുസരിച്ച്‌ പണപ്പെരുപ്പവും കൂടുന്നുണ്ട്‌. അതുകൊണ്ട്‌ കിട്ടിയ വരുമാനത്തില്‍നിന്നും നിക്ഷേപ കാലയളവില്‍ ഉണ്ടായിട്ടുള്ള പണപ്പെരുപ്പത്തിന്റെ ന്റപ്രഭാവം അറുത്തു മാറ്റി ബാക്കി വരുന്ന യഥാര്‍ഥ വളര്‍ച്ചയിന്മേല്‍ മാത്രം നികുതിയടച്ചാല്‍ മതി. ഈ സൗകര്യം ബാങ്ക്‌ സ്‌ഥിരനിക്ഷേപത്തിന്റെ ന്റപലിശയില്‍ ലഭ്യമല്ല. അതുകൊണ്ട്‌ നിക്ഷേപങ്ങളില്‍ നാം തെരഞ്ഞെടുക്കുന്ന ഓപ്‌ഷന്‌ പ്രധാന പങ്കുണ്ട്‌.
നിക്ഷേപത്തിന്റെ വലുപ്പം കൂടുമ്പോള്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാതെ അനാവശ്യമായി നികുതി ഭാരം കൂട്ടുന്നവരുണ്ട്‌. ബാങ്കില്‍ സ്‌ഥിരനിക്ഷേപത്തിന്റെ ന്റകൂടെ 15 എച്ച്‌/ജി ഫോം കൊടുക്കുന്നതുവഴി നാം ബാങ്കിനോട്‌ പറയുന്നത്‌ നിങ്ങള്‍ എന്റെ പലിശയില്‍നിന്നും നികുതി ഈടാക്കേണ്ട ഞാന്‍ അത്‌ വര്‍ഷാവസാനം നികുതി അടയ്‌ക്കുമ്പോള്‍ കണക്കാക്കി അടച്ചുകൊള്ളാം എന്നാണ്‌. ഇന്‍ഷറന്‍സ്‌ പോളിസിയുടെ കാര്യത്തില്‍ രണ്ടു തീയതികള്‍ പ്രധാനമാണ്‌.
നിങ്ങളുടെ പോളിസി 31.03.2012നു മുന്‍പ്‌ എടുത്തതാണെങ്കില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ്‌ കവറിന്റെ 20 ശതമാനംവരെയുള്ള പ്രീമിയം 1.5 ലക്ഷവുമാണെങ്കില്‍ അഞ്ച്‌ ലക്ഷത്തിന്റെ 20 ശതമാനം, അതായത്‌ ഒരു ലക്ഷം മാത്രമേ നികുതിയിളവിനുള്ള നിക്ഷേപത്തിലേക്ക്‌ വകയിരുത്താനാകൂ. 1.4.2012നുശേഷം 20 ശതമാനമെന്നത്‌ കുത്തനെ 10 ശതമാനമായി കുറച്ചിട്ടമുണ്ട്‌. ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഒരാള്‍ കൂടുതല്‍ ഇന്‍ഷുറന്‍സ്‌ കവര്‍ എടുത്തിരിക്കണം എന്നാണ്‌.
ഗാര്‍ഹിക വായ്‌പകളില്‍ സ്വയം ഉപയോഗിക്കുന്ന വീടിനും വാടകയ്‌ക്ക് മന്റെ ാരാള്‍ക്ക്‌ കൊടുക്കുന്ന വീടിനും മേല്‍ നാം അടയ്‌ക്കുന്ന പലിശിനമേല്‍ വാനോളം വ്യത്യാസമുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുക. നിക്ഷേപങ്ങളും ലോണുകളും എടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ചോദിച്ചറിയുക.

വിജയാനന്ദപ്രഭു

Ads by Google
Monday 08 Jan 2018 02.20 AM
YOU MAY BE INTERESTED
TRENDING NOW