Monday, August 20, 2018 Last Updated 13 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.08 AM

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ -4 : നാലുഗോള്‍ ത്രില്ലറില്‍ ചെന്നൈയിനെ തളച്ച്‌ ഡല്‍ഹി

uploads/news/2018/01/181638/s3.jpg

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ നാലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌.സിയെ സമനിലയില്‍ തളച്ച്‌ ഡല്‍ഹി ഡൈനാമോസ്‌.
ചെന്നൈയും ഹോം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഈരണ്ടു ഗോളുകള്‍ വീതം നേടി പോയിന്റ്‌ പങ്കിടുകയായിരുന്നു.
ആദ്യ പകുതിയില്‍ ഡേവിഡ്‌ എന്‍ഗിറ്റെ(24 ാം മിനിറ്റ്‌) നേടിയ ഗോളിലൂടെ ഡല്‍ഹിയാണ്‌ ആദ്യ മുന്നിലെത്തിയത്‌. എന്നാല്‍ ഇടവേളയ്‌ക്കു തൊട്ടുമുമ്പ്‌. ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലെ(42-ാം മിനിറ്റ്‌) നേടിയ ഗോളില്‍ ഒപ്പമെത്തിയ ചെന്നൈയിന്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജെജെയിലൂടെ തന്നെ(52 ാം മിനിറ്റ്‌) ലീഡ്‌ കരസ്‌ഥമാക്കി.
മത്സരത്തിന്റെ 90ാം മിനിറ്റു വരെ ഈ ലീഡ്‌ നിലനിര്‍ത്തി ജയം ഉറപ്പിച്ച സൂപ്പര്‍ മച്ചാന്‍സിനെ ഞെട്ടിച്ച്‌ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഗുയോണ്‍ ഫെര്‍ണാണ്ടസാണ്‌ ഡല്‍ഹിക്കു സമനിലനേടിക്കൊടുത്തത്‌.
സമനിലയില്‍ കുരുങ്ങിയെങ്കിലും ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ 17 പോയിന്റുമായി ഒന്നാം സ്‌ഥാനത്തെത്താന്‍ ചെന്നൈയിനായി. അതേസമയം എട്ടു മത്സരങ്ങളില്‍ നിന്ന്‌ നാലു പോയിന്റുള്ള ഡല്‍ഹിയുടെ അവസാന സ്‌ഥാനത്തിനു മാറ്റമില്ല.
ഇന്നലത്തെ ഇരട്ട ഗോള്‍ നേട്ടത്തോടെ ജെജെ ഈ സീസണില്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ബല്‍വന്തിനെ പിന്നിലാക്കി ആറു ഗോളോടെ മുന്നിലെത്തി.
സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച തുടക്കമായിരുന്നു ചെന്നൈയിന്റേത്‌. ആറ്‌ മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ ഡല്‍ഹിക്കെതിരെ അവര്‍ ആദ്യ മിനിറ്റുമുതല്‍ ആക്രമിച്ചുകളിച്ചു.
എന്നാല്‍ ആദ്യം ഗോള്‍ നേടിയത്‌ ഡല്‍ഹിയായിരു.ന്നു. 24 ാം മിനിറ്റില്‍ സ്വന്തം ഹാഫില്‍നിന്നു മൂന്നു ലോങ്‌ പാസുകളിലൂടെയാണ്‌ ഗോള്‍ വന്നത്‌. നന്ദകുമാറിലേക്കു കിട്ടിയ പാസില്‍ ഗോള്‍ മുഖത്തേക്കു നല്‍കിയ ക്രോസ്‌ വായുവിലൂടെ കുതിച്ചുയര്‍ന്ന ഡേവിഡ്‌ എന്‍ഗിറ്റെ ഫ്‌ളൈയിങ്‌ ഹെഡ്‌ഡറിലൂടെ വലയിലാക്കുകയായിരുന്നു.
മുറിവേറ്റതോടെ ആക്രമണം കടുപ്പിച്ച ചെന്നൈയിന്‍ 42 ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിലൂടെയാണ്‌ സമനിലഗോള്‍ കണ്ടെത്തിയത്‌. റെനെ മിഹെലിച്ച്‌ എടുത്ത കിക്ക്‌ ഗോള്‍ മുഖത്തെ കൂട്ടപ്പോരിച്ചിലിനിടെ ജെജെ ലാല്‍പെക്യൂല ഹെഡ്‌ഡറിലൂടെ വലയിലേക്കു തിരിച്ചു വിട്ടു. (1-1).
രണ്ടാം പകുതി ആരംഭിച്ച ഉടനെ 52-ാം മിനിറ്റില്‍ ചെന്നൈയിന്‍ ലീഡ്‌ നേടി. വലത്തെ വിങ്ങിലേക്കു വന്ന പന്ത്‌ ജര്‍മന്‍പ്രീത്‌ സിംഗ്‌ ബോക്‌സിനകത്തു കയറിയ ജെജെയിലേക്കു എത്തിച്ചു. പോയിന്റ്‌ ബ്ലാങ്ക്‌ പൊസിഷനില്‍ നിന്നിരുന്ന ജെജെയുടെ ഷോട്ട്‌ ഡല്‍ഹിയുടെ സ്‌പാനീഷ്‌ ഗോള്‍കീപ്പര്‍ക്ക്‌ യാതൊരവസരവും നല്‍കിയില്ല.(2-1).
ലീഡ്‌ നിലനിര്‍ത്തി ചെന്നൈയിന്‍ വിജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ ഡല്‍ഹിയുടെ സമനില ഗോള്‍. 90 ാം മിനിറ്റില്‍ ജര്‍മന്‍ പ്രീത്‌ വരുത്തിയ ഫൗളിനെ തുടര്‍ന്നു ലഭിച്ച ഫ്രീകിക്ക്‌ ചെന്നൈയിന്‍ വിഫലമാക്കിയെങ്കിലും ഡല്‍ഹിയുടെ ഏരിയയിലേക്കു തിരിച്ചുവിട്ട പന്ത്‌ അതേപോലെ ബോക്‌സിനുള്ളില്‍ തിരിച്ചെത്തി. ഉയര്‍ന്നു വന്ന പന്തില്‍ പകരക്കാരനായി വന്ന കാലു ഉച്ചെയുടെ ഹെഡ്‌ഡര്‍. പന്തെത്തിയത്‌ ഗുയോണ്‍ ഫെര്‍ണാണ്ടസിലേക്ക്‌. ലഭിച്ച സുവാര്‍ണാവസരം മുതലാക്കി ഗുയോണ്‍ ഫെര്‍ണാണ്ടസ്‌ വലയിലെത്തിച്ചു (2-2).
ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ജേതാക്കളായ എ.ടി.കെയെ ഒരു ഗോളിനു തോല്‍പിച്ച്‌ ബംഗളുരു എഫ്‌.സി. പോയിന്റ്‌ നിലയില്‍ ഒന്നാം സ്‌ഥാനത്ത്‌ തിരിച്ചെത്തി.
സ്വന്തം തട്ടകമായ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയാണ്‌ അവരുടെ വിജയഗോള്‍ നേടിയത്‌. മത്സരത്തിന്റെ 39-ാം മിനിറ്റിലാണ്‌ നായകന്‍ ലക്ഷ്യം കണ്ടത്‌. ജയത്തോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ 18 പോയിന്റുമായാണ്‌ ബംഗളുരു ഒന്നാമതെത്തിയത്‌.

Ads by Google
Monday 08 Jan 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW