Sunday, May 20, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.08 AM

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്‌റ്റ് : മഴ; മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു

uploads/news/2018/01/181637/s2.jpg

കേപ്‌ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ മൂന്നാം ദിനത്തിലെ കളി ഉപേക്ഷിച്ചു. മൂന്നാം ദിനം മഴ കളിച്ചപ്പോള്‍ മല്‍സരത്തില്‍ ഒരു പന്തുപോലും റഎിയാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
നാലാംദിനമായ ഇന്നും മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ്‌ പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ മത്സരം സമനിലയില്‍ കലാശിക്കാനാണ്‌ സാധ്യത. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 209 റണ്‍സിന്‌ പുറത്താക്കി 77 റണ്‍സിന്റെ ലീഡ്‌ നേടിയ ദക്ഷിണാഫ്രിക്ക, രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 65 റണ്‍സ്‌ എന്ന നിലയിലായിരുന്നു.
എട്ടു വിക്കറ്റുകള്‍ കയ്യിലിരിക്കെ അവര്‍ക്കിപ്പോള്‍ 142 റണ്‍സ്‌ ലീഡുണ്ട്‌. മധ്യനിര താരം ഹാഷിം അംല (4), നൈറ്റ്‌ വാച്ച്‌മാന്‍ കാഗിസോ റബാഡ (2) എന്നിവരാണ്‌ ക്രീസില്‍.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 286 റണ്‍സ്‌ നേടിയപ്പോള്‍ ഇന്ത്യ 209 റണ്‍സാണ്‌ എടുത്തത്‌. 97ന്‌ ഏഴ്‌ എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 93 റണ്‍സെടുത്ത ഓപ്പണര്‍ ഹര്‍ദ്ദിക്‌ പാണ്ഡ്യയാണ്‌ വന്‍തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്‌. ഹാര്‍ദ്ദിക്കിനെ കൂടാതെ ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു. ഇരുവരും എട്ടാം വിക്കറ്റില്‍ 99 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌.
രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട്‌ തീര്‍ത്ത്‌ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കം സമ്മാനിച്ച എയ്‌ഡന്‍ മര്‍ക്രം (34), ഡീന്‍ എല്‍ഗാര്‍ (25) എന്നിവരാണ്‌ ശനിയാഴ്‌ച പുറത്തായത്‌. ഹാര്‍ദിക്‌ പാണ്ഡ്യക്കായിരുന്നു രണ്ട്‌ വിക്കറ്റും.

Ads by Google
Monday 08 Jan 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW