Wednesday, August 22, 2018 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.08 AM

മൈക്ക്‌ ഹസി സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ്‌ പരിശീലകന്‍

uploads/news/2018/01/181633/s6.jpg

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ സീസണ്‍ 11-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ്‌ പരിശീലകനായി മുന്‍ താരം മൈക്ക്‌ ഹസി.
ഹസിയെ പരിശീലകനായി നിശ്‌ചയിച്ച്‌ വിവരം ടീം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ്‌ ആരാധകരെ അറിയിച്ചത്‌.
ഐ.പി.എല്‍. ആദ്യ സീസണ്‍ മുതല്‍ അഞ്ചു വര്‍ഷം ചെന്നൈയുടെ താരമായിരുന്നു ഹസി. പിന്നീട്‌ ടീമിന്‌ വിലക്കു നേരിട്ടപ്പോള്‍ 2014-ല്‍ മുംബൈ ഇന്ത്യന്‍സിലെത്തി. ആ സീസണോടെ ഐ.പി.എല്ലില്‍ നിന്ന്‌ അദ്ദേഹം വിരമിക്കുകയും ചെയ്‌തു.
സൂപ്പര്‍കിങ്‌സിനായി 64 മത്സരങ്ങളില്‍ നിന്ന്‌ 2213 റണ്‍സ്‌ ഹസി നേടിയ സുരേഷ്‌ റെയ്‌നക്കും എം.എസ്‌ ധോണിക്കും ശേഷം ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരമാണ്‌. 2013 സീസണിലെ ഓറഞ്ച്‌ ക്യാപ്പ്‌ ഉടമ കൂടിയാണ്‌.
വിലക്കിനു ശേഷം ഇക്കുറി ഐ.പി.എല്ലിലേക്കു തിരിച്ചുവരുന്ന സൂപ്പര്‍ കിങ്‌സ് നേരത്തെ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി, മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ്‌ റെയ്‌ന, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തിയിരുന്നു.

Ads by Google
Monday 08 Jan 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW