Wednesday, January 10, 2018 Last Updated 49 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.08 AM

ഒടുവില്‍ കുടീഞ്ഞോ ബാഴ്‌സയില്‍

uploads/news/2018/01/181632/s5.jpg

നൗക്യാമ്പ്‌: ഒടുവില്‍ ബാഴ്‌സലോണ നേടി. ലിവര്‍പൂളില്‍ നിന്ന്‌ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ ഫിലിപ്പെ കുടീഞ്ഞോയെ റെക്കോഡ്‌ തുകയ്‌ക്കു ബാഴ്‌സലോണ നൗക്യാമ്പിലെത്തിച്ചു.
ഇരു ക്ലബുകളും തമ്മില്‍ ഇതുസംബന്ധിച്ചു ധാരണയായെന്നു സ്‌പാനിഷ്‌ പത്രമായ ഡെയ്‌ലി സ്‌പോര്‍ട്‌ ആണ്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. തൊട്ടുപിന്നാലെ ബാഴ്‌സലോണയും ലിവര്‍പൂളും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം സ്‌ഥിരീകരിച്ചു.
914 കോടി രൂപയ്‌ക്കാണ്‌(160 മില്യണ്‍ യൂറോ) ബാര്‍സ കുടീഞ്ഞോയെ വാങ്ങുന്നത്‌. അഞ്ചുവര്‍ഷത്തേക്കാണു കരാര്‍. ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടില്‍ നിന്ന്‌ കഴിഞ്ഞ ഓഗസ്‌റ്റില്‍ ബാഴ്‌സ സ്വന്തമാക്കിയ ഫ്രഞ്ച്‌ സ്‌ട്രൈക്കര്‍ ഒസ്‌മാന്‍ ഡെംബ്‌ലെയുടെ ട്രാന്‍സ്‌ഫര്‍ തുകയെ മറികടക്കുന്നതാണ്‌ പുതിയ കരാര്‍.
നെയ്‌മര്‍ക്കായി ഫ്രഞ്ച്‌ ക്ലബ്‌ പി.എസ്‌.ജി. നല്‍കിയ റെക്കോഡ്‌ തുക(1600 കോടി) കഴിഞ്ഞാല്‍ ലോക ഫുട്‌ബോളിലെ വമ്പന്‍ ട്രാന്‍സ്‌ഫറായി മാറും കുടീഞ്ഞോയുടേത്‌. കുടീഞ്ഞോ ഇന്നലെ ബാഴ്‌സലോണ-ലെവാന്റെ മത്സരം കാണാന്‍ നൗക്യാമ്പിലെ പ്രസിഡന്‍ഷ്യല്‍ ബോക്‌സിലുണ്ടായിരുന്നു. അടുത്തയാഴ്‌ചയാകും താരത്തെ ഔദ്യോഗികമായി അവതരിപ്പിക്കുക.

Ads by Google
Monday 08 Jan 2018 02.08 AM
YOU MAY BE INTERESTED
TRENDING NOW