Wednesday, August 22, 2018 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.07 AM

ഐ ലീഗ്‌ ഫുട്‌ബോള്‍ 2017-18 : പുതിയ കോച്ചിനു കീഴില്‍ ബഗാന്‌ വിജയത്തുടക്കം

uploads/news/2018/01/181631/s4.jpg

കൊല്‍ക്കത്ത: പുതിയ കോച്ചിനു കീഴില്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയ മോഹന്‍ ബഗാന്‌ ഐ ലീഗ്‌ ഫുട്‌ബോളില്‍ തകര്‍പ്പന്‍ വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്‌ നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്‌.സിയെയാണ്‌ ബഗാന്‍ തുരത്തിയത്‌.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 53-ാം മിനിറ്റില്‍ ഐസ്വാള്‍ താരം മാസിഹ്‌ സെയ്‌ഘാനിയുടെ സെല്‍ഫ്‌ ഗോളില്‍ മുന്നിലെത്തിയ കൊല്‍ക്കത്തക്കാര്‍ 75-ാം മിനിറ്റില്‍ അസെര്‍ ദിപാന്‍ഡയിലൂടെ പട്ടിക തികച്ചു.
സ്‌ഥാനമൊഴിഞ്ഞ കോച്ച്‌ സന്‍ജോയ്‌ സെന്നിന്റെ പകരക്കാരനായി ചുമതലയേറ്റ ശങ്കര്‍ലാല്‍ ചക്രവര്‍ത്തിയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്‌.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ സന്ദര്‍ശകര്‍ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ പതിയ കളിയുടെ നിയന്ത്രണമേറ്റെടുത്ത ബഗാന്‍ ആദ്യ 45 മിനിറ്റുനുള്ളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഐസ്വാള്‍ പ്രതിരോധം പിടിച്ചു നിന്നു.
ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്കു ശേഷം രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബഗാന്‍ ലീഡ്‌ നേടി. പ്രതിരോധതാരം സെയ്‌ഘാനിയുടെ പിഴവാണ്‌ ഗോളിനു വഴിവച്ചത്‌.
ഐസ്വാള്‍ ബോക്‌സിലേക്കു താഴ്‌ന്നിറങ്ങിയ ക്രോസ്‌ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ സെയ്‌ഘാനി പന്ത്‌ സ്വന്തം വലയിലാക്കുകയായിരുന്നു. 22 മിനിറ്റിനകം ബഗാന്‍ ലീഡുയര്‍ത്തുകയും ചെയ്‌തു. നിഖില്‍ ഖാദമില്‍ നിന്നു ലഭിച്ച ലോങ്‌ബോള്‍ പിടിച്ചെടുത്ത്‌ അവിലാഷ്‌ നല്‍കിയ പാസ്‌ കാമൂറണ്‍ താരം അസെര്‍ ദിപാന്‍ഡ വലയില്‍ നിക്ഷേപിച്ചു.
ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന്‌ 13 പോയിന്റുമായി നാലാം സ്‌ഥാനത്തേക്ക്‌ ഉയരാനും ബഗാനായി. 17 പോയിന്റുള്ള ഈസ്‌റ്റ് ബംഗാളാണ്‌ ഒന്നാം സ്‌ഥാനത്ത്‌.

Ads by Google
Monday 08 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW