Monday, August 20, 2018 Last Updated 15 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.02 AM

എന്തും ചെയ്യാനുള്ള അധികാരം പോലീസിനില്ല: മുഖ്യമന്ത്രി

uploads/news/2018/01/181626/k4.jpg

കൊല്ലം: അധികാരം കൈയിലുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന്‌ പോലീസുകാര്‍ കരുതരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊല്ലം ജില്ലാ പോലീസ്‌ കാര്യാലയത്തിന്‌ ഐ.എസ്‌.ഒ. പദവി നല്‍കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്‌പേരു കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ല; അവര്‍ക്കു മോശം പേരോടെ ഇറങ്ങിപ്പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കാലംമാറിയിട്ടും പെരുമാറ്റം മാറ്റാത്ത പോലീസുകാര്‍ കടുത്ത അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കൊല്ലത്ത്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനെ പോലീസ്‌ മര്‍ദിച്ചതു പരാമര്‍ശിച്ചാണു മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയത്‌.

Ads by Google
Monday 08 Jan 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW