Monday, January 08, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 02.02 AM

പ്രതിമാസം മറിക്കുന്നതു 13 കോടിയുടെ റേഷന്‍ കുത്തരിയെന്നു വിജിലന്‍സ്‌

uploads/news/2018/01/181625/k3.jpg

കൊച്ചി : സംസ്‌ഥാനത്തെ റേഷന്‍ കടകളില്‍നിന്ന്‌ ഓരോ മാസവും കരിഞ്ചന്തയിലേക്കൊഴുകുന്നത്‌ 13 കോടി രൂപയുടെ കുത്തരി. വെള്ള അരി ജയ അരിയെന്ന ലേബലില്‍ പൊതുവിപണിയിലെത്തിച്ച്‌ 20 കോടി രൂപയുടെ വെട്ടിപ്പാണു നടക്കുന്നതെന്നും വിജിലന്‍സ്‌ കണ്ടെത്തി.
വാങ്ങാനെത്തുന്ന കാര്‍ഡ്‌ ഉടമകളെ തെറ്റിദ്ധരിപ്പിച്ച്‌ "മിച്ചം പിടിക്കുന്ന" അരിയാണ്‌ റേഷന്‍ കടകളില്‍നിന്നു കടത്തുന്നത്‌. മിക്ക റേഷന്‍ കടകളില്‍നിന്നും ആഴ്‌ചയില്‍ രണ്ടു മുതല്‍ അഞ്ചു ചാക്ക്‌ വരെ ഇങ്ങനെ പോകും. റേഷന്‍ കുത്തരി പുറത്തെത്തിച്ച്‌ 45-48 രൂപ നിരക്കിലാണു വില്‍ക്കുന്നത്‌. ജയ അരിയായി എത്തുന്ന വെള്ള അരിക്കും ഏതാണ്ട്‌ ഈ വില തന്നെ. എ.പി.എല്‍. കാര്‍ഡ്‌ ഉടമകള്‍ മിക്കവരും റേഷനരി വാങ്ങാറില്ല. നഗരങ്ങളില്‍ കാര്‍ഡ്‌ ഉടമകളില്‍ നാലിലൊരാള്‍ മാത്രമാണു റേഷന്‍ വാങ്ങുന്നത്‌. ആരെങ്കിലും ചോദിച്ചാല്‍ത്തന്നെ "അരി ഒന്നിനും കൊള്ളില്ല" എന്നു പറഞ്ഞ്‌ പിന്തിരിപ്പിക്കും. അരി വാങ്ങാനെത്തിയവര്‍ സാമ്പിള്‍ പോലും നോക്കാതെ വന്നപടി മടങ്ങും. അരി കരിഞ്ചന്തയിലേക്കു മാറ്റും.
കടകളിലേക്ക്‌ കാര്‍ഡ്‌ ഉടമകളെ അടുപ്പിക്കാത്ത മനോഭാവമാണ്‌ റേഷന്‍ കടയുടമകളുടേതെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കി. കരിഞ്ചന്തയില്‍ അരി എത്തിക്കുന്നതിന്‌ മൊത്തവില്‍പ്പനശാലകള്‍ കേന്ദ്രീകരിച്ച്‌ വലിയ മാഫിയതന്നെയുണ്ടെന്നും വിജിലന്‍സ്‌ വ്യക്‌തമാക്കുന്നു. കമ്മിഷന്‍ വര്‍ധിപ്പിക്കുകയും പ്രതിമാസവേതനം ഉറപ്പുനല്‍കിയിട്ടുമൊന്നും റേഷന്‍കടക്കാരുടെ മനോഭാവം മാറിയിട്ടില്ലെന്നു വ്യക്‌തം.

ജെബി പോള്‍

Ads by Google
Monday 08 Jan 2018 02.02 AM
YOU MAY BE INTERESTED
TRENDING NOW