Thursday, May 24, 2018 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.57 AM

അതിര്‍ത്തിയില്‍ ഇന്ത്യ 14,460 ബങ്കറുകള്‍ നിര്‍മിക്കും

uploads/news/2018/01/181595/d2.jpg

ജമ്മു: പാകിസ്‌താന്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ സുരക്ഷയ്‌ക്കായി ഇന്ത്യ 14,460 ബങ്കറുകള്‍ നിര്‍മിക്കും. നിയന്ത്രണ രേഖയ്‌ക്ക്‌ തൊട്ടടുത്തുള്ള പൂഞ്ച്‌ രജൗറി ജില്ലകളിലാവും 7,298 ബങ്കറുകള്‍ നിര്‍മിക്കുക.
രാജ്യാന്തര അതിര്‍ത്തിയിലെ ജമ്മു, സാംബ, കത്തുവ ജില്ലകളില്‍ 7,162 ബങ്കറുകള്‍ നിര്‍മിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്‌തമാക്കി.
14,460 ബങ്കറുകള്‍ നിര്‍മിക്കാന്‍ 415.73 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്‌. എട്ടുപേര്‍ക്കും നാല്‍പ്പത്‌ പേര്‍ക്കും വീതം സുരക്ഷിതമായി കഴിയാന്‍ കഴിയുന്ന രണ്ടുതരം ബങ്കറുകളാവും നിര്‍മിക്കുക.
എട്ടുപേര്‍ക്കു താമസിക്കാവുന്ന 13,029 ബങ്കറുകളാണു നിര്‍മിക്കുന്നത്‌. ഇവയ്‌ക്കു 160 ചതുരശ്രയടിയാണു വിസ്‌തീര്‍ണം. 40 പേരെ ഉള്‍ക്കൊള്ളാവുന്ന 1,431 ബങ്കറുകള്‍ക്കാണു പദ്ധതി. ഇന്ത്യയും പാകിസ്‌താനുമായി 3,323 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്‌.

Ads by Google
Monday 08 Jan 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW