Thursday, May 24, 2018 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.57 AM

ആധാര്‍ വിവരച്ചോര്‍ച്ച റിപ്പോര്‍ട്ട്‌ ചെയ്‌ത മാധ്യമപ്രവര്‍ത്തകയ്‌ക്ക് എതിരേ കേസ്‌

uploads/news/2018/01/181594/d1.jpg

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ കേസ്‌. യുണിക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഡെപ്യൂട്ടി ഡയറക്‌ടര്‍ ബി.എം. പട്‌നായിക്കിന്റെ പരാതിയിലാണു ഡല്‍ഹി പോലീസ്‌ "ദ്‌ ട്രിബ്യൂണ്‍" റിപ്പോര്‍ട്ടര്‍ രചന ഖൈറയ്‌ക്കെതിരേ കേസെടുത്തത്‌. ലേഖനത്തില്‍ പരാമര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ്‌ എന്നിവരുടെ പേരുകളും എഫ്‌.ഐ.ആറിലുണ്ട്‌. കേസെടുക്കാനുള്ള നീക്കത്തില്‍ ദ്‌ എഡിറ്റേഴ്‌സ്‌ ഗില്‍ഡും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ആശങ്ക അറിയച്ചു.
ആധാറിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയാണു രചന പുറത്തുവിട്ടത്‌. റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിന്റെ ഭാഗമായി അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ്‌ എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായി രചന വ്യക്‌തമാക്കിയിരുന്നു.ഓണ്‍ലൈന്‍ ഇടപാടുവഴി അജ്‌ഞാത കച്ചവടക്കാരില്‍നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ സാധിച്ചെന്നായിരുന്നു രചനയുടെ വെളിപ്പെടുത്തല്‍. വെറും 500 രൂപമാത്രം നല്‍കിയാണ്‌ ആധാര്‍വിവരങ്ങള്‍ ചോര്‍ത്തിയത്‌.
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നു മാധ്യമ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കെതിരായ എഫ്‌.ഐ.ആറില്‍ പരാമര്‍ശമുണ്ട്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയാണു പട്‌നായിക്‌ പരാതി നല്‍കിയത്‌. രചന അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നു പോലീസ്‌ അറിയിച്ചു.

Ads by Google
Monday 08 Jan 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW