Friday, May 25, 2018 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.57 AM

ആധാര്‍: നടപടിയെടുക്കേണ്ടത്‌ കുറ്റവാളികള്‍ക്കെതിരേയെന്ന്‌ രചന ഖൈര

uploads/news/2018/01/181592/d5.jpg

ന്യൂഡല്‍ഹി: ആധാര്‍ ചോര്‍ച്ചയ്‌ക്ക്‌ ഉത്തവാദികളായവര്‍ക്കെതിരേയാണു നടപടി വേണ്ടതെന്നു മാധ്യമ പ്രവര്‍ത്തക രചന ഖൈര. തനിക്കെതിരേ ഡല്‍ഹി പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തെന്ന വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു അവര്‍. "എഫ്‌.ഐ.ആറിന്റെ പകര്‍പ്പ്‌ ലഭിച്ചിട്ടില്ല. എങ്കിലും വാര്‍ത്തയെത്തുടര്‍ന്ന്‌ നടപടിയെടുത്തില്‍ സന്തോഷം. എഴുതിയ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. "- അവര്‍ വ്യക്‌തമാക്കി. റിപ്പോര്‍ട്ട്‌ പുറത്തുവന്നതിന്‌ പിന്നാലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നു സി.ഐ.എ. മുന്‍ ഉദ്യോഗസ്‌ഥന്‍ എഡ്വേഡ്‌ സ്‌നോഡന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ യു.ഐ.ഡി.എ.ഐ. നിഷേധിച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ്‌ അവര്‍ ആവര്‍ത്തിക്കുന്നത്‌. വിവരം ചോര്‍ത്താന്‍ ലക്ഷക്കണക്കിനു കമ്പ്യൂട്ടറുകളും കോടിക്കണക്കിനു വര്‍ഷവും വേണ്ടിവരുമെന്നാണ്‌ അവകാശവാദം.

Ads by Google
Monday 08 Jan 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW