Thursday, May 24, 2018 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.57 AM

വാജ്‌പേയിയും പ്രണബും 'കുടിയിറക്കല്‍' ഭീഷണിയില്‍

uploads/news/2018/01/181590/d3.jpg

ന്യൂഡല്‍ഹി: രാഷ്‌ട്രപതിമാരായിരുന്ന പ്രണബ്‌ മുഖര്‍ജി, പ്രതിഭാ പാട്ടില്‍, പ്രധാനമന്ത്രി സ്‌ഥാനം വഹിച്ചിരുന്ന ഡോ. മന്‍മോഹന്‍ സിങ്‌, അടല്‍ ബിഹാരി വാജ്‌പേയി, എച്ച്‌.ഡി. ദേവഗൗഡ തുടങ്ങിയവര്‍ 'കുടിയിറക്കല്‍' ഭീഷണിയില്‍. ഇവര്‍ക്ക്‌ അനുവദിച്ച വി.വി.ഐ.പി. ബംഗ്ലാവുകള്‍ സംബന്ധിച്ച്‌ 16 നു തീരുമാനമുണ്ടായേക്കും. സോളിസിറ്റര്‍ ജനറലായിരുന്ന ഗോപാല്‍ സുബ്രഹ്‌മണ്യത്തിന്റെ റിപ്പോര്‍ട്ടാണു നേതാക്കള്‍ക്കു തിരിച്ചടിയാകുക.
രാജ്യത്ത്‌ ഉന്നത പദവി വഹിച്ചവര്‍ക്ക്‌ അനുവദിക്കുന്ന സൗകര്യങ്ങളിലൊന്നാണ്‌ പ്രത്യേക വസതികള്‍. ശിഷ്‌ടകാലം ഇവിടെ വസിക്കാന്‍ ഇവര്‍ക്ക്‌ അനുവാദമുണ്ട്‌.മുന്‍ മുഖ്യമന്ത്രിമാര്‍ക്ക്‌ വസതി അനുവദിച്ച ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ തീരുമാനമാണു മുന്‍ പ്രധാനമന്ത്രിമാര്‍ക്കും രാഷ്‌ട്രപതിമാര്‍ക്കും തിരിച്ചടിയായത്‌. യു.പി. സര്‍ക്കാരിനെതിരേ ലോക്‌ പ്രഹരി എന്ന സംഘടനയാണു സുപ്രീം കോടതിയിലെത്തിയത്‌. ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയിയുടെ ബെഞ്ചാണു ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ കഴിഞ്ഞ ഓഗസ്‌റ്റ്‌ 23നു ഗോപാല്‍ സുബ്രഹ്‌മണ്യത്തെ ചുമതലപ്പെടുത്തിയത്‌.
അധികാരമൊഴിയുന്ന നേതാക്കളെ സാധാരണ പൗരനായി മാത്രമെ കണക്കാക്കാന്‍ സാധിക്കുവെന്നാണു ഗോപാല്‍ സുബ്രഹ്‌മണ്യത്തിന്റെ റിപ്പോര്‍ട്ട്‌. അതിനാല്‍ നേതാക്കള്‍ക്കു വി.വി.ഐ.പി. വസതികള്‍ അനുവദിക്കാന്‍ കഴിയില്ല. പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്നത്‌ ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
എന്നാല്‍ നേതാക്കള്‍ക്ക്‌ അനുവദിച്ചിട്ടുള്ള സുരക്ഷ, പ്രോട്ടോക്കോള്‍ മര്യാദകള്‍, പെന്‍ഷന്‍, റിട്ടയര്‍മെന്റ്‌ ആനുകൂല്യങ്ങള്‍ എന്നിവ തുടരാം. റിപ്പോര്‍ട്ട്‌ കോടതി അംഗീകരിച്ചാല്‍ മുന്‍ ഭരണാധികാരികള്‍ക്കു സര്‍ക്കാര്‍ വസതികള്‍ നഷ്‌ടമാകും. സുപ്രീം കോടതി ഈ മാസം 16 നു വിഷയം പരിഗണിക്കും.

Ads by Google
Monday 08 Jan 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW