Monday, January 08, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.53 AM

ചന്ദ്രനിലൂടെ നടന്ന ജോണ്‍ യങ്‌ അന്തരിച്ചു

uploads/news/2018/01/181580/in1.jpg

വാഷിങ്‌ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ യു.എസ്‌. ബഹിരാകാശ യാത്രികന്‍ ജോണ്‍ യങ്‌(87) അന്തരിച്ചു. 1972 ലാണ്‌ അദ്ദേഹം ചന്ദ്രനിലെത്തിയത്‌.
ചന്ദ്രനില്‍ കാലുകുത്തുന്ന 12-ാമതു വ്യക്‌തിയെന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്‌. ഉണക്കിസൂക്ഷിച്ച ബീഫുമായാണ്‌ ഇദ്ദേഹം ചന്ദ്രനിലെത്തിയത്‌. അക്കാലത്ത്‌ യങ്ങിന്റെ യാത്ര ഏറെ ചര്‍ച്ചയാകുകയും ചെയ്‌തു. യു.എസ്‌. വ്യോമസേനാംഗമായാണ്‌ അദ്ദേഹം സേവനം തുടങ്ങിയത്‌. പിന്നീട്‌ അമേരിക്കയുടെ ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായി. നാസയുടെ ജെമിനി ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശ യാത്ര. പിന്നീട്‌ പലതവണ ബഹിരാകാശ യാത്ര നടത്തി. 2004 ല്‍ 42 വര്‍ഷത്തെ സേവനത്തിനുശേഷമാണു നാസയില്‍നിന്നു വിരമിച്ചത്‌.

Ads by Google
Monday 08 Jan 2018 01.53 AM
YOU MAY BE INTERESTED
TRENDING NOW