Wednesday, August 22, 2018 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.53 AM

ഭീകരത: പാകിസ്‌താനെ മെരുക്കാന്‍ ചൈനയ്‌ക്കു കഴിയുമെന്നു യു.എസ്‌.

വാഷിങ്‌ടണ്‍: ട്രംപ്‌ ഭരണകൂടം കര്‍ശന നിലപാടെടുത്ത നിലയ്‌ക്ക്‌, ഭീകരര്‍ക്കെതിരേ ശക്‌തമായ നടപടിയെടുക്കുകയാണു നല്ലതെന്നു പാകിസ്‌താനെ ബോധ്യപ്പെടുത്താന്‍ ചൈനയ്‌ക്കു കഴിയുമെന്നാണു പ്രതീക്ഷയെന്ന്‌ യു.എസ്‌.എ.
പാകിസ്‌താനിലെ ഭീകരതാവളങ്ങള്‍ ഇല്ലാതാകേണ്ടത്‌ അഫ്‌ഗാനിസ്‌ഥാന്റെയും ഈ മേഖലയുടെയാകെയും സുരക്ഷയില്‍ സുപ്രധാനമാണ്‌. ഭീകരവാദത്തിന്റെ വിപത്തുകളെപ്പറ്റി ചൈനയ്‌ക്കും ആശങ്കയുണ്ട്‌. പാകിസ്‌താനുമായി ദീര്‍ഘകാല സൗഹൃദവും സൈനിക, സാമ്പത്തിക മേഖലകളില്‍ ശക്‌തമായ ബന്ധവുമുള്ള ചൈനയ്‌ക്ക്‌ ഇക്കാര്യത്തില്‍ പാകിസ്‌താനെ അടക്കിനിര്‍ത്താന്‍ കഴിയുമെന്നും വൈറ്റ്‌ ഹൗസ്‌ ഉദ്യോഗസ്‌ഥന്‍ അഭിപ്രായപ്പെട്ടു.
പാകിസ്‌താനില്‍നിന്ന്‌ ഉടലെടുക്കുന്ന ഭീകരവാദം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങള്‍ നന്നായറിയാവുന്ന ചൈന ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിനു ഗുണപരമായ നിലപാടു സ്വീകരിക്കുമെന്ന്‌ ഉറപ്പുണ്ടെന്നും അമേരിക്ക വ്യക്‌തമാക്കി.അഫ്‌ഗാന്‍ താലിബാനും ഹഖാനി ഭീകരശൃംഖലയ്‌ക്കുമെതിരേ നടപടി സ്വീകരിക്കാന്‍ തയാറാകാതിരുന്നതിന്റെ പേരില്‍ പാകിസ്‌താനുള്ള 200 കോടി ഡോളര്‍ ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു.
15 വര്‍ഷത്തിനിടെ അമേരിക്കയില്‍നിന്ന്‌ 3,300 കോടി ഡോളര്‍ സഹായം കൈപ്പറ്റിയിട്ടും പാകിസ്‌താന്‍ ഭീകരര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ തുറന്നടിച്ചതിനു പിന്നാലെയാണു ധനസഹായം മരവിപ്പിച്ചത്‌.

Ads by Google
Monday 08 Jan 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW