Thursday, November 15, 2018 Last Updated 48 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.53 AM

പുതിയ അവിഭാജ്യസംഖ്യ കണ്ടെത്തി; അടുത്ത സംഖ്യ കണ്ടെത്തിയാല്‍ 95 ലക്ഷം കിട്ടും

ന്യൂയോര്‍ക്ക്‌: അവിഭാജ്യസംഖ്യകളുടെ ഗണത്തിലേക്ക്‌ ഒരെണ്ണം കൂടി. ടെന്നസി സ്വദേശിയായ ജൊനാഥാന്‍ പേസ്‌ ആണു ഇതുവരെ കണ്ടെത്തിയതില്‍ വലുതായ അവിഭാജ്യ സംഖ്യ കണക്കുകൂട്ടിയെടുത്തത്‌. 2,32,49,425 അക്കങ്ങളാണു പുതിയ സംഖ്യയിലുള്ളത്‌. ഇതു രേഖപ്പെടുത്താന്‍ ഒരു പത്രത്താള്‍ പോരെന്ന്‌ അര്‍ഥം.
കണ്ടെത്തലിനു 3,000 ഡോളര്‍(1,89,825 രൂപ) ഇദ്ദേഹത്തിനു സമ്മാനമായി ലഭിക്കും. 14 വര്‍ഷത്തിനുശേഷമാണു അവിഭാജ്യസംഖ്യ(പ്രൈം നമ്പര്‍)കളുടെ ഗണത്തിലേക്കു പുതിയ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാകുന്നത്‌.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സഹായത്തോടെയാണ്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ കൂടിയായ ജൊനാഥാന്‍ അവിഭാജ്യ സംഖ്യ കണ്ടെത്താന്‍ ശ്രമിച്ചത്‌. പുതിയ നമ്പര്‍ ശരിയാണോയെന്നു പരിശോധിക്കാന്‍ ആറു ദിവസമെടുത്തു. 10 കോടി അക്കങ്ങളുള്ള അവിഭാജ്യസംഖ്യയെ കണ്ടെത്താനുള്ള വെല്ലുവിളിയാണ്‌ അടുത്തത്‌. ഈ സംഖ്യ കണ്ടെത്തുന്നയാള്‍ക്ക്‌ 95 ലക്ഷം രൂപയാണ്‌ ഇലക്‌ട്രോണിക്‌ ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.
ഗണിതശാസ്‌ത്രത്തില്‍, രണ്ട്‌ എണ്ണല്‍ സംഖ്യാ ഘടകങ്ങള്‍ മാത്രമുള്ള എണ്ണല്‍ സംഖ്യകളെയാണ്‌ അവിഭാജ്യസംഖ്യ എന്ന്‌ വിളിക്കുന്നത്‌. അവിഭാജ്യസംഖ്യകളുടെ ഘടകങ്ങള്‍ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. അവിഭാജ്യസംഖ്യകള്‍ അനന്തമാണെന്ന്‌ ബി.സി.300ല്‍ യൂക്ലിഡ്‌ തെളിയിച്ചിരുന്നു. അവിഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ രണ്ട്‌ (2) ആണ്‌. അവിഭാജ്യസംഖ്യകള്‍ ഗണം തുടങ്ങുന്നത്‌ ഇങ്ങനെ: 2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53...

Ads by Google
Monday 08 Jan 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW