Thursday, February 22, 2018 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.53 AM

മൂന്നാം വിവാഹവാര്‍ത്ത നിഷേധിച്ച്‌ ഇമ്രാന്‍ ഖാന്‍; നടത്തിയത്‌ വിവാഹാഭ്യര്‍ഥന മാത്രമെന്ന്‌

ഇസ്ലാമാബാദ്‌:ആത്മീയ മാര്‍ഗനിര്‍ദേശം നല്‍കിയ വനിതയോടു താന്‍ വിവാഹാഭ്യര്‍ഥന നടത്തിയതായും എന്നാല്‍ ഇവരെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും പാക്‌ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ്‌ താരവുമായ ഇമ്രാന്‍ ഖാന്‍.
ബുഷ്‌റ മനേക എന്ന വനിതയോടു ഖാന്‍ വിവാഹാഭ്യര്‍ഥന നടത്തിയതായും മക്കളോടും കുടുംബാംഗങ്ങളോടും ആലോചിച്ചു തീരുമാനമെടുക്കാന്‍ അവര്‍ സമയം ചോദിച്ചിരിക്കുകയാണെന്നും ഖാന്റെ വക്‌താവ്‌ പ്രസ്‌താവനയില്‍ അറിയിച്ചു.
ജനുവരി ഒന്നിന്‌ ഖാന്‍ (66) ബുഷ്‌റ മനേകയെ വിവാഹം കഴിച്ചതായി ഒരു പാകിസ്‌താന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മതപരമായ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശത്തിനു വേണ്ടിയാണ്‌ ഏതാനും വര്‍ഷം മുമ്പ്‌ ഇമ്രാന്‍ ഖാന്‍ നാല്‍പ്പതു വയസുകാരിയായ ബുഷ്‌റയെ കണ്ടത്‌. ഇവരുടെ അടുപ്പം പിന്നീട്‌ വിവാഹത്തിലെത്തിയെന്നാണു റിപ്പോര്‍ട്ട്‌. ഇമ്രാന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മുഫ്‌തി സയീദാണു വിവാഹം നടത്തിക്കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമാബാദിലെ മുതിര്‍ന്ന കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥനായ ഖവാര്‍ ഫരീദ്‌ മനേകയെയാണു ബുഷ്‌റ നേരത്തെ വിവാഹം കഴിച്ചിരുന്നത്‌.
ജമൈമ ഖാനാണ്‌ ഇമ്രാന്റെ ആദ്യഭാര്യ. 1995 മേയ്‌ 16 നായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍, 2004 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ടിവി അവതാരകയായ റെഹ്‌മയുമായിട്ടായിരുന്നു രണ്ടാം വിവാഹം. പത്തു വര്‍ഷത്തോളമേ ഈ ബന്ധവും നിലനിന്നുള്ളൂ.

Ads by Google
Monday 08 Jan 2018 01.53 AM
YOU MAY BE INTERESTED
TRENDING NOW