Thursday, November 15, 2018 Last Updated 25 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 07.29 PM

ടി എന്‍ ശേഷനും ഭാര്യയും വൃദ്ധസദനത്തിലാണോ? ആ വാര്‍ത്തയിലെ സത്യം ഇതാണ്

uploads/news/2018/01/181466/tn-sasahn.jpg

മുന്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷ്ണര്‍ ടി എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണ് എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനാല്‍ ഒരു വസ്തവവും ഇല്ല എന്ന ശേഷനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇത്തരത്തില്‍ ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ടത്. ശേഷനും ഭാര്യ ജയലക്ഷ്മിയും നിലവില്‍ താമസിക്കുന്നതു ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ സെന്റ് മേരിസ് സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് എന്ന ശേഷന്റെ സുഹൃത്ത് എസ് കെ രാമചന്ദ്രന്‍ പറയുന്നു.

പ്രായാധിക്യ മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഇരുവര്‍ക്കും ഉണ്ട്. വീടിനുള്ളില്‍ പോലും സഞ്ചരിക്കണം എങ്കിലും പരസഹായം വേണം. മക്കളില്ലാത്തതിനാല്‍ ജോലിക്കാരാണ് ഇരുവരുടെയും കാര്യങ്ങള്‍ നോക്കി നടത്തുന്നത് എന്നു രാമചന്ദ്രന്‍ പറയുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനു സമീപത്തു പത്തു കിലോമീറ്റര്‍ അകലെയായി വെള്ളരാംകടവ് എന്നു മലയോരഗ്രാമത്തില്‍ തല്‍ക്കാലിക വിശ്രമ ജീവിതം നയിക്കാന്‍ ശേഷന്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ഇരുവരുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇതു വേണ്ട എന്നു വയ്ക്കുകയായിരുന്നു എന്നും പറയുന്നു. വൃദ്ധ സദനത്തിലാണ് എന്ന വാര്‍ത്ത പ്രചരിക്കുന്നതറിഞ്ഞു രാമചന്ദ്രന്‍ ശേഷനെ വിളിച്ചിരുന്നു എന്നും ശരീരക അവശതകള്‍ ഉണ്ട് എങ്കിലും താമസിക്കുന്നതു വൃദ്ധസദനത്തില്‍ അല്ല സ്വന്ത അപ്പാര്‍ട്ട്‌മെന്റിലാണ് എന്നും ഫോണ്‍ എടുത്ത ശേഷന്റെ ഭാര്യ ജയലക്ഷ്മി പ്രതികരിച്ചു എന്നും രാമചന്ദ്രന്‍ പറയുന്നു.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Sunday 07 Jan 2018 07.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW