Tuesday, January 09, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 06.51 PM

അമ്മയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക

uploads/news/2018/01/181463/infertility2.jpg

അമ്മയാകാൻ ആഗ്രഹിക്കുന്നവർ ഗർഭധാരണത്തിന്​ ജീവിത ശൈലിയിൽ കൃത്യമായ ക്രമീകരണം വരുത്തണമെന്നാണ്​ വന്ധ്യതാനിവാരണ വിദഗ്​ദരായ ഡോക്​ടർമാർ നിർദേശിക്കുന്നത്​. സ്​ത്രീകൾക്കായി അത്തരം ചില നിർദേശങ്ങൾ ഇതാ....

ദഹന സംവിധാനത്തിൽ ശ്രദ്ധപുലർത്തുക

- നല്ല ഭക്ഷണം കഴിച്ചാലും പലർക്കും മോശം ദഹനവ്യവസ്ഥയായിരിക്കും. അതിനാൽ മികച്ച പോഷണം ഭക്ഷണത്തിൽ നിന്ന്​ ലഭിക്കാതെ വരും. ഇത്​ എല്ലുകളുടെ ശക്​തിയെ തന്നെ ബാധിക്കും.

uploads/news/2018/01/181463/food-for-preg.jpg

ശരീരത്തിലെ ജൈവഘടികാരത്തി​ന്റെ പ്രവർത്തനം സൂക്ഷിക്കുക

- സ്വാഭാവിക ഗർഭധാരണമാണ്​ എപ്പോഴും നല്ലത്​. നമ്മുടെ ശരീരത്തി​ന്റെ പ്രവർത്തന സമയങ്ങളെ ആന്തരികമായി നിയന്ത്രിക്കുന്ന ജൈവഘടികാരത്തി​ന്‍റെ പ്രവർത്തനം സന്തുലിതമാണെന്ന്​ ഉറപ്പുവരുത്തണം. സ്​ത്രീകൾക്ക്​ അവരുടെ 20കളിൽ ആണ്​ ഗർഭധാരണത്തിന്​ എളുപ്പം. 35ന്​ ശേഷം ഗർഭധാരണം പ്രയാസകരമാണ്​. ഇതെക്കുറിച്ചുള്ള അവബോധവും തീരുമാനവും പ്രധാനമാണ്​.

നല്ലത്​ കഴിക്കുക

- പലരും വളരെ വൈകിയും ഉറങ്ങാൻ പോകുന്നതിന്​ തൊട്ടുമുമ്പുമായാണ്​ ഭക്ഷണം കഴിക്കുന്നത്​. ഗർഭിണിയാകാൻ ഒരുങ്ങുന്ന സ്​ത്രീകളെ സംബന്ധിച്ച്​ വിറ്റാമിൻ, ധാതുക്കൾ എന്നിവ അടങ്ങിയ നിയന്ത്രണമുള്ള ഭക്ഷണക്രമം പ്രധാനമാണ്​. വിറ്റാമിൻ സിയുടെയും ​പ്രോട്ടിനി​ന്‍റെയും സാന്നിധ്യം ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നു. രക്​തത്തിൽ പഞ്ചസാരയുടെ അളവ്​ ക്രമീകരിച്ചുനിർത്തണം. സാലഡുകളും പഴങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മൊബൈൽ, ലാപ്​ടോപ്​, കമ്പ്യൂട്ടർ ഉപയോഗങ്ങൾ നിയന്ത്രിക്കുക

- രാത്രിയിൽ പ്രത്യേകിച്ചും ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. ഇവയിൽ നിന്നുള്ള റേഡിയേഷൻ നിങ്ങളിലെ ഗർഭധാരണ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഫോണിലും ലാപ്​ടോപ്പിലും ഉപയോഗിക്കുന്ന സമയം മറ്റ്​ രീതിയിൽ ക്രിയാത്​മകമായി വിനിയോഗിക്കുക.

[IMG]

പുറത്തിറങ്ങി നടക്കുക

- വ്യായാമത്തിന്​ നടത്തത്തേക്കാൾ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിർദേശിക്കാനില്ല. വന്ധ്യതാ നിവാരണ ചികിത്സ തേടുന്നവർക്ക്​ ഇത്തരം വ്യായാമങ്ങൾ പ്രധാനമാണ്​. പ്രഭാത നടത്തവും സായാഹ്​ന നടത്തവും പതിവാക്കുന്നത്​ ഏറെ ഗുണകരമാണ്​.

മാനസിക സമാധാനം നേടുക

- മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്​ഥലങ്ങളിൽ നിന്ന്​ കഴിവതും മാറിനിൽക്കുക. മനസിനെ ശുദ്ധിയാക്കി പത്ത്​ മുതൽ 20 മിനിറ്റ്​ വരെ ശ്വാസോഛോസത്തിൽ ശ്രദ്ധപുലർത്തുക. ഇത്​ ദിവസവും പിന്തുടരുന്നത്​ മാനസിക, ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തും. കടലിന്‍റെ തിരയിളക്കം, വെള്ളച്ചാട്ടം, മഴക്കാടുകളിലെ ശബ്​ദം തുടങ്ങിയവയെല്ലാം സമ്മർദം കുറക്കാൻ സഹായകമാണ്​.

Ads by Google
Sunday 07 Jan 2018 06.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW